x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുചന്ത പുനരാരംഭിക്കാൻ ആലോചന

വെബ് ഡെസ്ക്
Published: September 20, 2026 01:03 AM IST | Updated: September 20, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

തെ​ങ്ങ​ണ: തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ വ​ർ​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ല​നി​ന്നി​രു​ന്ന നാ​ട്ടു​ച​ന്ത പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​ട​പ്പ​ള്ളി അ​ഗ്രി ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​ച​ന്ത എ​ന്ന പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള ആ​ലോ​ച​ന ആ​രം​ഭി​ച്ച​ത്.

മാ​ട​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, വാ​ക​ത്താ​നം, തൃ​ക്കൊ​ടി​ത്താ​നം, ക​റു​ക​ച്ചാ​ല്‍ എ​ന്നീ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ക്കാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​ച്ചു വി​ല്‍​ക്കു​വാ​ന്‍ സാ​ധി​ക്കും. അ​തു​പോ​ലെ ഈ ​മേ​ഖ​ല​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ച്ച​ക്ക​റി​യി​ന​ങ്ങ​ള്‍ വാ​ങ്ങാ​നും ക​ഴി​യും.

തെ​ങ്ങ​ണ​യി​ല്‍ നാ​ട്ടു​ച​ന്ത പു​ന​രാ​രം​ഭി​ക്കു​ന്ന​കാ​ര്യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​മോ​ള്‍ ചാ​ക്കോ പ​റ​ഞ്ഞു.
തെ​ങ്ങ​ണ ജം​ഗ്ഷ​നു സ​മീ​പം മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തെ​ങ്ങ​ണ സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി സ്ഥ​ല​ത്ത് നാ​ട്ടു​ച​ന്ത ആ​രം​ഭി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണെ​ന്ന നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

തെ​ങ്ങ​ണ ച​ന്ത ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ പ​ക​രും

തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ കോ​ട്ട​യം റോ​ഡി​നു തു​ട​ക്ക​ത്തി​ല്‍ 1975 കാ​ലം​വ​രെ ച​ന്ത പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന തെ​ങ്ങ​ണ ച​ന്ത​യി​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ന​ിര​വ​ധി ക​ര്‍​ഷ​ക​ര്‍ കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തു കൂ​ടാ​തെ ഇ​ട​നി​ല​ക്കാ​രാ​യ ക​ച്ച​വ​ട​ക്കാ​ര്‍ ഇ​വി​ടെ​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി ച​ങ്ങ​നാ​ശേ​രി ച​ന്ത​യി​ല്‍ എ​ത്തി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു. ച​ന്ത പു​ന​ഃസ്ഥാ​പി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് പു​ത്ത​ന്‍ പ്ര​തീ​ക്ഷ പ​ക​രും.

തോ​മ​സ് കെ.​ മാ​റാ​ട്ടു​ക​ളം
പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍
മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ന്‍​ വൈ​സ ്പ്ര​സി​ഡ​ന്‍റ്


നാ​ട്ടി​ലെ ഉ​ത്പന്നങ്ങൾ വി​ല്‍​ക്കാം വാ​ങ്ങാം

തെ​ങ്ങ​ണ​യി​ല്‍ നാ​ട്ടു​ച​ന്ത ആ​രം​ഭി​ക്കു​ന്ന​ത് നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് എ​ന്തു​കൊ​ണ്ടും ഗു​ണ​ക​ര​മാ​ണ്. ത​ങ്ങ​ളു​ടെ പ​ച്ച​ക്ക​റി​ക​ളും കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളും വി​റ്റ​ഴി​ക്കാ​നും ന്യാ​യ​മാ​യ വി​ല നേ​ടാ​നും സാ​ധി​ക്കും. മാ​ട​പ്പ​ള്ളി അ​ഗ്രി ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ക​ര്‍​ഷ​ക​രു​ടെ ഉ​ത്പന്നങ്ങൾക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​നും കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​ക്കും​വേ​ണ്ടി നി​ല​കൊ​ള്ളും.

തോ​മ​സ് ജെ.​ മാ​ന്ത​റ
ചെ​യ​ര്‍​മാ​ന്‍
മാ​ട​പ്പ​ള്ളി അ​ഗ്രി ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി

Tags : District News Nattuvishesham restart t local market

Recent News

Corehub Up