കോട്ടയം സഹോദയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കൈവരിച്ച വൈക്കം രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥികളെ എസ്പി ടി.ബി. വിജയൻ അനുമോദിക്കുന്നു.
വൈക്കം: കോട്ടയം സഹോദയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കൈവരിച്ച വൈക്കം രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ വാർഷിക കായികമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ എറണാകുളം റൂറൽ അഡീഷണൽ എസ്പി ടി.ബി. വിജയൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. ആഷിക് മറ്റേക്കാട്ട് സിഎംഐ, ഹെഡ്മിസ്ട്രസ് മിതാ രാജു, കെജി സെക്ഷൻ മേധാവി ലിസമ്മ തോമസ്, പിടിഎ പ്രസിഡന്റ് ആനന്ദ് എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Skating Championship Honoured