x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​സ്ഇബി​യു​ടെ ഫ്യൂ​സ് ഊ​രി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ

വെബ് ഡെസ്ക്
Published: September 20, 2026 01:10 AM IST | Updated: September 20, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

ക​റു​ക​ച്ചാ​ൽ: കെ​എ​സ്ഇ​ബി​യു​ടെ ഫ്യൂ​സ് ഊ​രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ. ഫ്യൂ​സ് ഊ​രു​ന്ന​വ​രെ കു​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ. ക​റു​ക​ച്ചാ​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു സ​മീ​പം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റി​ലെ പ്ര​ധാ​ന ഫ്യൂ​സാ​ണ് ആ​രോ ഊ​രി​മാ​റ്റു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ 23 പ്രാ​വ​ശ്യ​മാ​ണ് ഫ്യൂ​സ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലും ഫ്യൂ​സ് മോ​ഷ​ണം പോ​യി.ക​റു​ക​ച്ചാ​ൽ ടൗ​ൺ, കൊ​ടി​ഞ്ഞാം​കു​ന്നേ​ൽ, എ​ൻ​എ​സ്എ​സ് ല​യം ഭാ​ഗം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത് ഈ ​പോ​സ്റ്റി​ൽ നി​ന്നാ​ണ്.

ഫ്യൂ​സ് ഊ​രു​ന്ന​തോ​ടെ ടൗ​ണും, ഇ​ത​രപ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ലാ​കും. സ്ട്രീ​റ്റ് ലൈ​റ്റ് തു​ട​ർ​ച്ച​യാ​യി നി​ല​യ്ക്കു​ന്പോ​ൾ നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ക്കും. തു​ട​ർ​ന്നു ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ ഫ്യൂ​സ് ഊ​രി മാ​റ്റി​യനി​ല​യി​ൽ ക​ണ്ടെ​ത്തും. രാ​ത്രി പ​ലസ​മ​യ​ങ്ങ​ളി​ലാ​ണ് ഫ്യൂ​സ് ഊ​ര​ൽ.

ഇ​തി​നു പി​ന്നി​ലു​ള്ള​വ​രു​ടെ ല​ക്ഷ്യം മോ​ഷ​ണ​മാ​ണോ, അ​തോ വൈ​ദ്യു​തി മു​ട​ക്ക​മെ​ന്ന് തെ​റ്റി​ധരി​പ്പി​ക്ക​ലാ​ണോ​യെ​ന്ന് ക​ണ്ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഫ്യൂ​സ് ഊ​രു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡം​ഗം ബി​ജു പാ​ല​യ്ക്ക​ൽ ക​റു​ക​ച്ചാ​ൽ പൊ​ലിസി​ൽ പ​രാ​തി ന​ൽ​കി.

പ്രതികരണം

ഫ്യൂ​സ് മോ​ഷ​ണം പോ​കു​ന്ന​തി​ൽ പൊലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​കൂ​ടാ​തെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കും.

ബി​ജു പാ​ല​യ്ക്ക​ൽ (വാ​ർ​ഡ് മെം​ബ​ർ ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത്)


ഫ്യൂ​സ് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. ഈ ​പ്ര​വർത്തി മൂ​ലം ജ​ന​ങ്ങ​ൾ വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു. പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​കു​ന്നു .

സു​രേ​ഷ്
(യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി)

Tags : District News Nattuvishesham Anti-social elements

Recent News

Corehub Up