x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റി​ച്ചി മു​ട്ട​ത്തു​ക​ട​വ് ഇ​നി റി​ലാ​ക്‌​സ് കേ​ന്ദ്രം

വെബ് ഡെസ്ക്
Published: September 20, 2026 01:06 AM IST | Updated: September 20, 2026 01:06 AM IST

കു​റി​ച്ചി ​പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. രാ​ജ​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മു​ട്ട​ത്തു​ക​ട​വ് ഭാ​ഗം വൃ​ത്തി​യാ​ക്കി ബോ​ര്‍​ഡ്

ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ര്‍​ഡി​ലെ മു​ട്ട​ത്തു​ക​ട​വി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റു​ന്നു. നാ​ളു​ക​ളാ​യി മ​ദ്യ​പ​രു​ടെ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​വും മാ​ലി​ന്യകേ​ന്ദ്ര​വു​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പു​റ​ത്താ​കു​ന്നു. കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​വും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​വും ഇ​വി​ടെ​യെ​ത്തി വി​ശ്ര​മി​ക്കാ​ൻ റി​ലാ​ക്‌​സ് എ​ന്ന​പേ​രി​ല്‍ പ്ര​ത്യേ​ക കേ​ന്ദ്രം ത​യാ​റാ​കു​ക​യാ​ണ്. മ​ന്ദി​രം​ക​വ​ല-​ഇ​ട​നാ​ട്ടു​പ​ടി റോ​ഡി​ന്‍റെ വ​ശ​ത്താ​ണ് മു​ട്ട​ത്തു​ക​ട​വ് വി​നോ​ദ കേ​ന്ദ്രം ത​യാ​റാ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തും എ​ക്സൈ​സ് വ​കു​പ്പും ചേ​ര്‍​ന്ന് മു​ട്ട​ത്തു​ക​ട​വി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പൂ​ന്തോ​ട്ട​വും ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജ​മാ​യി​വ​രി​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​നു ജോ​ബ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍​നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ര്‍​ഡ്‌​മെം​ബ​ര്‍ ആ​ര്‍. രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ട്ട​ത്തു​ക​ട​വി​ന്‍റെ പ്രാ​ധാ​ന്യം

അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ പ്ര​ദേ​ശ​മാ​യ മു​ട്ട​ത്തു​ക​ട​വ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സു​പ്ര​ധാ​ന ജ​ല​ഗ​താ​ഗ​ത പാ​ത​യാ​യി​രു​ന്നു. മ​ണ്ണം​ക​ര​മു​ത​ല്‍ പു​ത്ത​ന്‍​തോ​ടു​വ​രെ മൂ​ന്നു​കി​ലോ​മീ​റ്റ​റാ​ണ് ഈ ​തോ​ടി​ന്‍റെ നീ​ളം. മ​ണ്ണ​ങ്ക​ര, ക​ക്കു​ഴി-​ആ​ല​പ്പാ​ട്ടു​ചാ​ല്‍, പ​റ​യ​ന​ടി, പാ​ലാ​ച്ചാ​ല്‍, കാ​രി​ക്കു​ഴി, മ​റ്റ​ത്തി​ല്‍​താ​ഴെ, മ​ങ്കു​ഴി, ഉ​ള്ളാ​ട്ടു​കു​ഴി തു​ട​ങ്ങി എ​ട്ടു പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ ഈ ​പ്ര​ദേ​ശ​ത്തു​ണ്ട്.

കാ​ല​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ അ​ഞ്ചു​വ​ര്‍​ഷം​മു​മ്പ് കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​ല​ക്ഷാ​മം മൂ​ലം ഇ​പ്പോ​ള്‍ ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. ക​തി​രി​ടു​ന്ന സ​മ​യ​ത്ത് തോ​ട് വ​റ്റു​ന്ന​തു​കൊ​ണ്ട് നെ​ല്‍​ച്ചെ​ടി ഉ​ണ​ങ്ങി പോ​കു​ന്ന​ത് പ​തി​വാ​ണ്. മു​ട്ട​ത്തു​ക​ട​വ് തോ​ട് ആ​ഴം കൂ​ട്ടി​യാ​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​യും നാ​ട്ടി​ലേ​യും ജ​ല​ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു പ​രി​ധി​വ​രെ സാ​ധി​ക്കും.

Tags : District News Nattuvishesham Muttathukadavu Relaxation Spot

Recent News

Corehub Up