പ്രതീകാത്മക ചിത്രം
കോട്ടയം: ബാർ ഹോട്ടലിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുതുശേരി വീട്ടിൽ സുബിൻ ബെന്നിയെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി സുഭാഷ് എസ്. ശിക്ഷിച്ചത്.
2019 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിരമ്പുഴ ലയാ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് നടന്ന സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്.
ഏറ്റുമാനൂർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന എ.ജെ. തോമസ്, നിർമ്മൽ ബോസ്, എ. അൻസാരി എന്നിവർ അന്വേഷണം നടത്തി സി.ആർ. രാജേഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർത്ഥ്, അഡ്വ. അഖിൽ എന്നിവർ ഹാജരായി.
Tags : District News Nattuvishesham Bar Stabbing Imprisonment