x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 20, 2026 12:44 AM IST | Updated: September 20, 2026 12:44 AM IST

തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തികളുടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​ത്താ​ന​ത്ത് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

കു​റു​പ്പ​ന്ത​റ: തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി റോ​ഡ് ന​വീ​ക​ര​ണ പ്രവൃത്തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 6.29 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

‌വെ​ള്ള​ക്കെ​ട്ട് മൂ​ലം നി​ര​വ​ധി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട് തു​ട​ര്‍​ച്ച​യാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തി​യി​രു​ന്ന കാ​ഞ്ഞി​ര​ത്താ​ന​ത്തി​ന് സ​മീ​പ​മു​ള്ള മെ​യി​ന്‍ റോ​ഡ് ഭാ​ഗം കു​ഴി​ക​ള​ട​ച്ച് മ​ണ്ണി​ട്ടു​യ​ര്‍​ത്തു​ന്ന നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് റോ​ഡ് മ​ണ്ണി​ട്ടു​യ​ര്‍​ത്തു​ന്ന​ത്.

തു​ട​ര്‍​ന്ന് ടൈ​ല്‍ ഇ​ട്ടു വി​രി​ച്ചു റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗം ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​റ്റ്മി​ക്‌​സ് വി​രി​ച്ചശേ​ഷം ടൈ​ല്‍ വി​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ല്‍ സ്ഥി​ര​മാ​യി റോ​ഡി​ല്‍ ത​ക​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​പ്ര​കാ​ര​മു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ തൃ​പ്തി​ക​ര​മാ​യ സ്ഥി​തി​യി​ല്‍ അ​പ​ക​ട​ര​ഹി​ത​മാ​യി മെ​യി​ന്‍ റോ​ഡ് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗും ബി​സി ഓ​വ​ര്‍​ലേ ടാ​റിം​ഗും സം​യോ​ജി​പ്പി​ച്ചാ​ണ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്കു​ള്ള പ്ര​ധാ​ന ക​വ​ല​ക​ളി​ല്‍ റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നൊ​പ്പം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ട നി​ര്‍​മി​ച്ചു കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ഡ്രെ​യി​നേ​ജ് സൗ​ക​ര്യ​വും പ​ദ്ധ​തി​യി​ലു​ണ്ട്. 21 മു​ത​ല്‍ ഇ​പ്ര​കാ​ര​മു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വൃത്തി​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന​ക​ര്‍​മ പ​രി​പാ​ടി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ മോ​ന്‍​സ് ജോ​സ​ഫ്, പി.​കെ. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ളെത്തുട​ര്‍​ന്നാ​ണ് റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ച്ച​ത്. കാ​ഞ്ഞി​ര​ത്താ​ന​ത്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി​യി​ല്‍ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് പാ​ളി​ത്തോ​ട്ടം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലൂ​ക്കോ​സ് മാ​ക്കീ​ല്‍, സി.​എം. ജോ​ര്‍​ജ്, ശോ​ഭ ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍, ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍, ജോ​സി മാ​ത്യു, പി.​വി. ജോ​സ​ഫ് പാ​ളി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Construction Thottuva-Kallara Road

Recent News

Corehub Up