Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanctuary

Thrissur

തൃ​ശൂ​രി​ന്‍റെ ശ്വാ​സ​കോ​ശം സ​സ്യോ​ദ്യാ​ന​മാ​കു​ന്നു

തൃ​ശൂ​ർ: ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മാ​യ​തോ​ടെ, ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ച്ച​ത്തു​രു​ത്താ​യ, ചെ​മ്പൂ​ക്കാ​വി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ മ്യൂ​സി​യം- മൃ​ഗ​ശാ​ല കോ​മ്പൗ​ണ്ട് സ​സ്യോ​ദ്യാ​ന​വും വി​ശ്ര​മ​കേ​ന്ദ്ര​വു​മാ​യി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു.

മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2022-23ൽ ​തൃ​ശൂ​രി​ൽ പു​തി​യൊ​രു സം​സ്ഥാ​ന മ്യൂ​സി​യം സ്ഥാ​പി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥ​ലം സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ലാ​ണ് 20 കോ​ടി വ​ക​യി​രു​ത്തി മൃ​ഗ​ശാ​ല​യു​ടെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞു​ള്ള നി​ർ​ണാ​യ​ക​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.
മൃ​ഗ​ശാ​ല പു​ത്തൂ​രി​ലെ പു​തി​യ വൈ​ൽ​ഡ്‌​ലൈ​ഫ് സ​ഫാ​രി പാ​ർ​ക്കി​ലേ​ക്കു പൂ​ർ​ണ​മാ​യി മാ​റി​യ സാ​

ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​മ്പൂ​ക്കാ​വി​ലെ വി​സ്തൃ​ത​മാ​യ ഭൂ​മി പ്ര​കൃ​തി​ഭം​ഗി ഒ​ട്ടും​ചോ​രാ​തെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

നി​ല​വി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​തെ​യും പു​തി​യ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​തെ​യും കോ​ന്പൗ​ണ്ടി​ന​കം ഹ​രി​താ​ഭ​മാ​യ സ​സ്യോ​ദ്യാ​ന​മാ​യും വി​ശ്ര​മ​കേ​ന്ദ്ര​മാ​യും നി​ല​നി​ർ​ത്തു​ക​യാ​ണു ല​ക്ഷ്യം. ഇ​തോ​ടെ മൃ​ഗ​ശാ​ലാ കോ​മ്പൗ​ണ്ടി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വി​പു​ല​മാ​യ മ്യൂ​സി​യം പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തി​നാ​യു​ള്ള പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ നേ​ര​ത്തേ​ത്ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു.

വൃ​ക്ഷ​നി​ബി​ഡ​വും ജൈ​വ​സ​ന്പു​ഷ്ട​വു​മാ​യ 80 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് മൃ​ഗ​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മൃ​ഗ​ശാ​ല, കാ​ഴ്ച​ബം​ഗ്ലാ​വ് പ്ര​ദേ​ശ​ത്തെ മൊ​ത്തം ഭൂ​വി​സ്തൃ​തി 14.07 ഏ​ക്ക​റാ​ണ്. ഇ​തി​ന്‍റെ 2.31 ശ​ത​മാ​നം പ്ര​ദേ​ശ​ത്തു കെ​ട്ടി​ട​ങ്ങ​ളാ​ണ്. ബാ​ക്കി​യു​ള്ള 10.43 ഏ​ക്ക​ർ ഭൂ​മി പ​ച്ച​ത്തു​രു​ത്താ​ണ്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് ഈ ​പ​ച്ച​ത്തു​രു​ത്ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും മൃ​ഗ​ശാ​ല പു​ത്തൂ​രി​ലേ​ക്കു മാ​റ്റു​ന്പോ​ൾ പ​ച്ച​പ്പു​ക​ൾ നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​കൃ​തി​സ്നേ​ഹി​ക​ളും തൃ​ശൂ​ർ​നി​വാ​സി​ക​ളും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up