Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Children

Thrissur

സ്കൂ​ള്‍കു​ട്ടി​ക​ള്‍​ക്കു ത​ണ​ലേ​കി ക്രൈ​സ്റ്റി​ലെ ത​വ​നീ​ഷി​ന്‍റെ ത​ണ​ല്‍ പ​ദ്ധ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നി​ഷ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ത​ണ​ല്‍ പ​ദ്ധ​തി പ്ര​കാ​രം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​ഗ​ളി​യി​ലെ ഉ​ന്ന​തി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​റു​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വാ​ഴ​ച്ചാ​ല്‍ ജി​ഡ​ബ്ലു​എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജി​ടി​എ​സ് ര​ണ്ടു​കൈ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​ഗ​ളി​യി​ല്‍ ഒ​ള​ക​ര ഫോ​റസ്റ്റ് സ്റ്റേ​ഷ​ന്‍ പീ​ച്ചി വൈ​ല്‍​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​എ​സ്. ഭ​ദ്ര​കു​മാ​ര്‍, ത​വ​നി​ഷ് സ്റ്റാ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മു​വി​ഷ് മു​ര​ളി എ​ന്നി​വ​രി​ല്‍ നി​ന്ന് ആ​ശ വ​ര്‍​ക്ക​റും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ശി​വാ​നി, ഫോ​റസ്റ്റ് അ​സി​സ്റ്റ​ന്‍റ്് വ​ള്ളി​യ​മ്മ എ​ന്നി​വ​ര്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

സു​ബ്ര​മ​ണ്യ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സോ​ഷ്യ​ല്‍ ഫോ​റസ്റ്റ് ഡി​വി​ഷ​ന്‍ പാ​ല​ക്കാ​ട് മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. വാ​ഴ​ച്ചാ​ല്‍ ജി​ഡ​ബ്ലു​എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​ധാ​ന​ധ്യാ​പി​ക അ​ജി​ത ത​വ​നി​ഷ് സ്റ്റാ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റു​മാ​യ നി​വേ​ദ്യ​യി​ല്‍ നി​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

ജി​ടി​എ​സ് ര​ണ്ടു​കൈ സ്‌​കൂ​ളി​ല്‍ സീ​നി​യ​ര്‍ അ​ധ്യാ​പി​ക ജോ​ഫി​യ, പി​ടി​എ പ്ര​സി​ഡ​ന്റ് ഹ​ണി റി​ന്‍​സ​ണ്‍ എ​ന്നി​വ​ര്‍ ത​വ​നി​ഷ് സ്റ്റാ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മു​വി​ഷ് മു​ര​ളി​യി​ല്‍ നി​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

വാ​ഴ​ച്ചാ​ല്‍ ജി​ഡ​ബ്ലു​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​മാ​രാ​യ ശ്രി​ജി​ല, ലി​ജി മ​രി​യ, ജി​ടി​എ​സ് ര​ണ്ടു​കൈ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​മാ​രാ​യ ജോ​ഫി​യ, ജി​ഷ, സു​മി, പി​ടി​എ പ്ര​തി​നി​ധി സ്വ​പ്ന ര​മേ​ഷ്, ത​വ​നി​ഷ് സ്റ്റാ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​ര്‍ തൗ​ഫീ​ഖ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​വി​ഷ്ണു മോ​ഹ​ന്‍, അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​ര്‍ സി.​എ​ല്‍. സി​ജി, ത​വ​നി​ഷ് പ്ര​സി​ഡന്‍റ് കെ.​കെ. നി​മി​ഷ, ത​വ​നി​ഷ് സെ​ക്ര​ട്ട​റി ടി.​എം. അ​ഭി​ഷേ​ക്, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി​മാ​രാ​യ ജി​സ്മ​രി​യ ജോ​മി, അ​ശ്വ​ന്ത് ബാ​ബു, ത​വ​നി​ഷ് ട്ര​ഷ​റ​ര്‍ ഐ​ശ്വ​ര്യ പ്ര​വീ​ണ്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ഐ.​എ. ശ്വേ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up