x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ വാ​നി​ലെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 02:37 AM IST | Updated: August 20, 2026 02:37 AM IST

ജോജു സാമുവൽ

ആ​ലു​വ: പ്രീ ​കെ​ജി കു​ട്ടി​ക​ളു​മാ​യി ഓ​ട്ടം പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മി​നി വാ​ൻ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചൂ​ർ​ണി​ക്ക​ര ക​മ്പ​നി​പ്പ​ടി ഫ​സ്റ്റ് ക്രൈ ​ഇ​ന്‍റ​ലി ടോ​ട്ട്സ് പ്ലേ​സ്കൂ​ൾ ഡ്രൈ​വ​ർ കോ​ള​നി​പ്പ​ടി എ​സ്റ്റേ​റ്റ് റോ​ഡി​ൽ ക​രി​ങ്ങാ​ട്ടി​ൽ അ​നി എ​ന്ന് വി​ളി​ക്കു​ന്ന ജോ​ജു സാ​മു​വ​ൽ (61) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കു​ന്ന​ത്തേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ​വി​ട്ട​ശേ​ഷം 10 ഓ​ളം കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​യ​താ​ണ് മി​നി​വാ​ൻ. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ അ​നി സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നു വെ​ള്ളം വാ​ങ്ങി കു​ടി​ച്ച​ശേ​ഷ​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​ശോ​ക​പു​രം കാ​ർ​മ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മോ​ളി​ക്കു​ട്ടി. സം​സ്കാ​രം നാ​ളെ യു​സി കോ​ള​ജി​ന് സ​മീ​പം ബ്ര​ദ​റ​ൻ സെ​മി​നാ​രി​യി​ൽ ന​ട​ക്കും.

അ​ശോ​ക​പു​രം, എ​ട​യ​പ്പു​റം, കു​ട്ട​മ​ശേ​രി, ചാ​ല​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്കൂ​ളി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​മെ​ത്തി കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി​ച്ചു.

Tags : school children NattuVishasham DistrictNews

Recent News

Corehub Up