ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ തണല്‍ പദ്ധതി പ്രകാരം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഗളിയിലെ ഉന്നതിയില്‍ താമസിക്കുന്ന അറുപത് വിദ്യാര്‍ഥികള്‍ക്കും വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ജിടിഎസ് രണ്ടുകൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
അഗളിയില്‍ ഒളകര ഫോറസ്റ്റ് സ്റ്റേഷന് പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ബി.എസ്. ഭദ്രകുമാര്‍, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മുവിഷ് മുരളി എന്നിവരില്‍ നിന്ന് ആശ വര്‍ക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശിവാനി, ഫോറസ്റ്റ് അസിസ്റ്റന്റ്് വള്ളിയമ്മ എന്നിവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
സുബ്രമണ്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന് പാലക്കാട് മുഖ്യാതിഥിയായിരുന്നു. വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂളില്‍ പ്രധാനധ്യാപിക അജിത തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ നിവേദ്യയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
ജിടിഎസ് രണ്ടുകൈ സ്കൂളില്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്സണ് എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂള്‍ അധ്യാപികമാരായ ശ്രിജില, ലിജി മരിയ, ജിടിഎസ് രണ്ടുകൈ സ്കൂള്‍ അധ്യാപികമാരായ ജോഫിയ, ജിഷ, സുമി, പിടിഎ പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ്് പ്രഫസര്‍ തൗഫീഖ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിഷ്ണു മോഹന്‍, അസിസ്റ്റന്റ്് പ്രഫസര്‍ സി.എല്‍. സിജി, തവനിഷ് പ്രസിഡന്റ് കെ.കെ. നിമിഷ, തവനിഷ് സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ്് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറര്‍ ഐശ്വര്യ പ്രവീണ്‍, ജോയിന്റ് ട്രഷറര്‍ ഐ.എ. ശ്വേത എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News project in Christchurch school children