കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ 17 വയസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17 വയസുകാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി. കേസ് ഡയറിയും ഹാജരാക്കണം.
കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീലാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്.