Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-confidence

Alappuzha

കേ​ര പ​ദ്ധ​തി വ​ഴി ​ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ർ​ത്തും: മ​ന്ത്രി പി. ​പ്ര​സാ​ദ്

ചേ​ര്‍​ത്ത​ല: കാ​ർ​ഷി​ക ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ന്‍റെ ഫ​ലം ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​ക​യും കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ് കേ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ചേ​ർ​ത്ത​ല വി​ടി​എ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

40 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​യി മാ​ത്രം ലോ​ക​ബാ​ങ്കി​ന്‍റെ പി​ന്തു​ണ​യോ​ടെ 2,595 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വ​ലി​യ ച​ാരി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​ല്സ് വ​ർ​ഗീ​സ്, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ശോ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​ന്ധ്യാ ബെ​ന്നി, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മിണി ത​മ്പാ​ൻ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up