x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​ക്ക് കൈ​ത്താ​ങ്ങാ​യി ‘സ്നേ​ഹി​ത'


Published: June 11, 2026 03:43 AM IST | Updated: June 11, 2026 03:43 AM IST

ക​ണ്ണൂ​ർ: പി​താ​വി​ന്‍റെ മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പീ​ഡ​ന​ങ്ങ​ളും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ 24 കാ​രി​യ്ക്ക് പു​തു​ജീ​വി​തം സ​മ്മാ​നി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹി​ത പ​ദ്ധ​തി. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സി​ൽ സ്നേ​ഹി​ത എ​ക്സ്റ്റ​ൻ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ർ​ക്ക് കൗ​ൺ​സി​ലിം​ഗും മാ​ന​സി​ക പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​പ​ന​ത്തി​ൽ തൊ​ഴി​ലും താ​മ​സ​സൗ​ക​ര്യ​വും ഒ​രു​ക്കി ന​ൽ​കി. ഇ​ന്ന് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന സ്ത്രീ​യാ​ണ​വ​ർ.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലും അ​യ​ൽ​ക്കൂ​ട്ടം, എ​ഡി​എ​സ്, സി​ഡി​എ​സ് ശൃം​ഖ​ല​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹി​ത, അ​തി​ക്ര​മ​ങ്ങ​ൾ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ നേ​രി​ടു​ന്ന എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും10 വ​യ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ്.

കൗ​ൺ​സി​ലിം​ഗ്, നി​യ​മ​സ​ഹാ​യം, താ​ത്കാ​ലി​ക അ​ഭ​യം, പു​ന​ര​ധി​വാ​സ സ​ഹാ​യം, തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പി​ന്തു​ണ എ​ന്നി​വ സ്നേ​ഹി​ത​യി​ലൂ​ടെ ല​ഭ്യ​മാ​ണ്.
സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തോ​ന്നു​ക​യോ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​രാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ക​ണ്ണൂ​ർ തെ​ക്കി ബ​സാ​റി​ലാ​ണ് ഓ​ഫീ​സ്. കൂ​ടാ​തെ എ​സി​പി, ഡി​വൈ​എ​സ്പി ഓ​ഫീ​സു​ക​ളി​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

2017 മു​ത​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ 3667 കേ​സു​ക​ളാ​ണ് സ്നേ​ഹി​ത കൈ​കാ​ര്യം ചെ​യ്ത​ത്. 764 പേ​ർ​ക്ക് താ​ത്കാ​ലി​ക അ​ഭ​യം ന​ൽ​കി.

15 പേ​ർ​ക്ക് ഹോം ​ന​ഴ്‌​സ് ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കി. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം 545 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ 308 സ്ത്രീ​ക​ളും 67 പെ​ൺ​കു​ട്ടി​ക​ളും 70 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രാ​തി​ക്കാ​ർ. ഈ ​കേ​സു​ക​ളി​ൽ 143 എ​ണ്ണം കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും 43 ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളും 33 എ​ണ്ണം ദാ​മ്പ​ത്യ പ്ര​ശ്ന​ങ്ങ​ളു​മാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സം 70 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ്നേ​ഹി​ത വ​നി​ത ഹെ​ൽ​പ് ലൈ​ൻ 1800 425 0717 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലും, സ്നേ​ഹി​ത ക​ണ്ണൂ​ർ 0497 2721817 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Tags : Nattuvishesham Local News self-confidence

Recent News

Corehub Up