Business
മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ നിക്ഷേപസാഹചര്യം മോശമായതോെ കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 21,000 കോടി രൂപ (ഏകദേശം 2.3 ബില്യണ് ഡോളർ) പിൻവലിച്ചു.
മുൻ മാസം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 22,615 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു. 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വൻതോതിലുള്ള ഈ വിറ്റഴിക്കൽ നടന്നിരിക്കുന്നത്.
മാർച്ച് 2 മുതൽ 6 വരെയുള്ള കാലയളവിലാണ് പുതിയ ഈ പിൻവലിക്കലുകൾ നടന്നത്. ഹോളി പ്രമാണിച്ച് മാർച്ച് 3ന് വിപണിക്ക് അവധിയായിരുന്നു.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ മിഥുൻ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും പിടികൂടിയത്.
എക്സൈസ് പരിശോധനയിൽ സംശയം തോന്നിയതോടെ ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഒരു കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
അറസ്റ്റിലായ താഹീർ നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ജയ്പുർ: രാജസ്ഥാനിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകൾ വിറ്റ മൂന്നുപേർ അറസ്റ്റിൽ.
കോട്പുട്ലി പ്രദേശവാസികളായ കൃഷൻ (ഗുഡ്ഡു-38), സഞ്ജയ് സൈനി (31), സുരേഷ് ചന്ദ് ശർമ (50) എന്നിവരാണ് അറസ്റ്റിലായത്.
കോട്പുട്ലിയിലെ സിറ്റി പ്ലാസയിലെ ഒരു കടയിലാണ് ഇവർ ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള 35 ജാക്കറ്റുകൾ വിൽക്കാൻ കൊണ്ടുവന്നതെന്ന് കോട്പുട്ലി-ബെഹ്റോർ എസ്പി ദേവേന്ദ്ര കുമാർ ബിഷ്ണോയ് പറഞ്ഞു.
കുറ്റവാളികളെ മഹത്വവൽക്കരിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമാകുമെന്ന് എസ്പി പറഞ്ഞു. ഗുണ്ടാസംഘങ്ങളെയോ ക്രിമിനൽ പ്രവർത്തനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരാൾക്കും എതിരെ ജില്ലാ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.