Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sena

Palakkad

ആദ്യ വി​മാ​ന​യാ​ത്ര​യു​ടെ ത്രി​ല്ലി​ൽ ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ

വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നും വീ​ട്ടു​പ​ണി​ക​ൾ​ക്കും ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധിന​ൽ​കി, നാ​ടി​നെ വൃ​ത്തി​യാ​ക്കു​ന്ന അ​മ്മ​മാ​ർ വി​മാ​ന​യാ​ത്ര ന​ട​ത്തി. ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​ണ് കാ​ല​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ച മോ​ഹം സ​ഫ​ല​മാ​ക്കി​യ​ത്.

ആ​ദ്യ​മാ​യാ​ണ് എ​ല്ലാ​വ​രും വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും ചെ​റി​യ പേ​ടി​യു​മു​ണ്ടാ​യി​രു​ന്നു. കേ​ട്ട​റി​വു​ക​ൾ​ക്ക​പ്പു​റം ബോ​ഡി ചെ​ക്ക​പ്പും വി​മാ​ന​ത്തി​ൽ ക​യ​റ​ലും സീ​റ്റു​ക​ൾ ക​ണ്ടെ​ത്ത​ലും എ​യ​ർ​ഹോ​സ്റ്റ​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളും പ​രി​ച​ര​ണ​വും വി​മാ​നം പൊ​ങ്ങു​മ്പോ​ഴു​ള്ള കു​ലു​ക്ക​വും അ​ങ്ങ​നെ ഓ​രോ​ന്നും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ളാ​യെ​ന്ന് അ​മ്മ​മാ​ർ പ​റ​യു​ന്നു.

മ​ക്ക​ളോ​ടും കൊ​ച്ചു​മ​ക്ക​ളോ​ടു​മൊ​ക്കെ വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് വി​മാ​ന​യാ​ത്ര​യെക്കുറി​ച്ച് അ​മ്മ​മാ​ർ വി​വ​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ നോ​ട്ടു​ബു​ക്കി​ലെ പേ​ജ് കീ​റി​യെ​ടു​ത്ത് വി​മാ​നം ഉ​ണ്ടാ​ക്കി പ​റ​ത്തി​യി​രു​ന്ന​ത് കാ​ല​ങ്ങ​ളേ​റെ താ​ണ്ടി വ​ന്ന​പ്പോ​ൾ അ​തും ന​ട​ത്താ​നാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു അ​മ്മ​മാ​രു​ടെ ക​മ​ന്‍റു​ക​ൾ. കോ​ഴി​ക്കോ​ട് ക​രി​പ്പൂ​രി​ൽനി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് ഇ​വ​ർ വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്. ബ​ന്നാ​ർ​ഗ​ട്ട മൃ​ഗ​ശാ​ല​യ​ട​ക്കം സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു മ​ട​ക്കം.

ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി നാ​രാ​യ​ണ​മൂ​ർ​ത്തി, വി​ഇ​ഒമാ​രാ​യ പ്ര​വീ​ൺ, ജാ​ക്സ​ൺ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഞ്ജു​ഷ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up