തിരുവനന്തപുരം: കിളിമാനൂരിൽ കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമസേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്മസൈനാംഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്.
കൈയിലും കാലിലും കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. അതേസമയം ഇടുക്കിയിലും രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റിട്ടുണ്ട്. മുട്ടം കളപ്പുരക്കല്‍ നാരായണന്, പെരുമറ്റം സ്വദേശിനി ആശ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ഇരുവരും ചികിത്സ തേടി.
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരും കോട്ടയം ചങ്ങനാശേരിയിലേക്കും ഇടുക്കിയിലെ മൂന്നാറിലും യുവി ഇന്‍ഡക്സ് എട്ട് രേഖപ്പെടുത്തി.
Tags : haritha karma sena member sunburn kilimanoor