Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentiment

സര്‍ക്കാര്‍ വിരുദ്ധവികാരമില്ല: എം.വി. ഗോവിന്ദൻ

എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ പൊ​തു​വേ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലു​ള്ള വി​കാ​ര​മെ​ന്നും സ​ര്‍ക്കാ​ര്‍ വി​രു​ദ്ധ വി​കാ​രം ഒ​രി​ട​ത്തു​മി​ല്ലെ​ന്നും തു​ട​ര്‍ഭ​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​സ​ര്‍ക്കാ​ര്‍ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ള്‍ ന​ഷ്‌ട​പ്പെ​ടു​മെ​ന്ന ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്കു​ണ്ടെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗേ​വി​ന്ദ​ന്‍.

10 വ​ര്‍ഷ​ത്തെ സ​ര്‍ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​റ​യാ​നോ ഓ​ര്‍ക്കാ​നോ പ്ര​തി​പ​ക്ഷ​ത്തി​നു ധൈ​ര്യ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇ​തു ച​ര്‍ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ന്‍ വി​വാ​ദ​ങ്ങ​ളും ബി​ജെ​പി ബ​ന്ധ​വും ഒ​ക്കെ​യാ​യി നു​ണ​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വും കൂ​ട്ട​രും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​മാ​കെ വ​ലി​യ മു​ന്നേ​റ്റം ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടാ​കും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടി സ​ര്‍ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.


? പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍

എ​ല്‍ഡി​എ​ഫി​ന് ന​ല്ല പ്ര​തീ​ക്ഷ​യാ​ണ്എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ഈ ​സ​ര്‍ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ള്‍ ന​ഷ്‌ട​പ്പെ​ടു​മെ​ന്ന ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കു​ന്നു. യു​ഡി​എ​ഫി​ന് വി​ക​സ​നം എ​ന്ന ശ​ബ്ദം പോ​ലും പു​റ​പ്പെ​ടു​വി​ക്കാ​നാ​വു​ന്നി​ല്ല. അ​വ​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യാ​ണി​ത്.

10 വ​ര്‍ഷ​ത്തെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്്. ലോ​ക​ത്ത് ഒ​രു പ്ര​തി​പ​ക്ഷ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു നി​ല​പാ​ടെ​ടു​ക്കു​മോ എ​ന്നു തോ​ന്നു​ന്നി​ല്ല.

? എ​ന്താ​ണ് ഇ​ട​തു​പ​ക്ഷം ജ​ന​ങ്ങ​ള്‍ക്കു മു​മ്പി​ല്‍ വ​യ്ക്കു​ന്ന പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ള്‍

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ 10 വ​ര്‍ഷ​ത്തെ ഇ​ട​തു ഭ​ര​ണ​ത്തി​നു ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​മാ​ണ് ഇ​ട​തു​പ​ക്ഷം മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​റ​ന്‍റ് ക​ട്ടി​ല്ല​ത്ത പ​ത്തു വ​ര്‍ഷം, പാ​ഠ​പു​സ്ത​കം കൃ​ത്യ​മാ​യി കി​ട്ടു​ന്നു, ക്ഷേ​മ​പെ​ന്‍ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ കു​ടി​ശി​ക​യി​ല്ലാ​തെ ല​ഭി​ക്കു​ന്നു.

സ്ത്രീ ​സു​ര​ക്ഷ, യു​വാ​ക്ക​ള്‍ക്ക് തൊ​ഴി​ല്‍, സ്‌​കി​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റി​നു പ്ര​ത്യേ​ക തു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം, റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണു​ണ്ടാ​യ​ത്. പ്ര​തി​പ​ക്ഷ​ത്തെ നേ​താ​ക്ക​ള്‍ക്കു​വ​രെ വ​രെ റോ​ഡ് വി​ക​സ​നം വ​ലി​യ രീ​തി​യി​ല്‍ ന​ട​ന്നു, യാ​ത്ര എ​ളു​പ്പ​മാ​യി എ​ന്നു പ​റ​യേ​ണ്ടിവ​ന്നു. നാ​ഷ​ണ​ല്‍ ഹൈ​വേ വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു പോ​യ​വ​രാ​ണ് യു​ഡി​എ​ഫ്.

ഇ​പ്പോ​ഴെ​ന്താ​ണ് സ്ഥി​തി. ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍, കൂ​ടം​കു​ളം വൈ​ദ്യു​തി അ​ങ്ങ​നെ അ​സാ​ധ്യ​മാ​യ​ത് സാ​ധ്യ​മാ​ണെ​ന്ന് കാ​ണി​ച്ചു. ബ​ജ​റ്റു​കൊ​ണ്ടു മാ​ത്രം ന​ട​പ്പാ​ക്കാ​ന്‍ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ള്‍ കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി. വി​ഴി​ഞ്ഞം പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി ലോ​ക​ത്തി​ലെ വ​ലി​യ തു​റു​മു​ഖ​മാ​യി വി​ക​സ​ന മാ​തൃ​ക കാ​ട്ടി, മ​ല​യോ​ര ഹൈ​വേ, തീരദേശ ഹൈ​വേ, ഗ​വ​ണ്‍മെ​ന്‍റ് സ്‌​കൂ​ളു​ക​ളു​ടെ​യും, ആ​ശു​പ​ത്രി​ക​ളു​ടെ​യും വി​ക​സ​നം തു​ട​ങ്ങി ഇ​ന്ത്യ​ക്കു മാ​തൃ​ക​യാ​കു​ന്ന ഭാ​വ​ന​പൂ​ര്‍ണ​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. അ​തി ദാ​രി​ദ്ര്യം അ​വ​സാ​നി​പ്പി​ച്ചു. ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്ക​ന്‍ ശ്ര​മി​ക്കു​ന്നു.

? വ​ര്‍ഗീ​യ​ക​ലാ​പ​ങ്ങ​ളി​ല്ലെ​ങ്കി​ലും വ​ര്‍ഗീ​യ ചേ​രി​തി​ര​ിവ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഒ​രു വ​ര്‍ഗീ​യ ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ന്നു നോ​ക്കി​യാ​ല്‍ ക്രി​സ്മ​സ്, റം​സാ​ന്‍ ആ​ഘോ​ഷി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഏ​തു ജാ​തി മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ക്കും അ​വ​രു​ടേ​താ​യ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ള്‍ ആ​ച​രി​ക്കാ​നും ഉ​ത്സ​വ​ങ്ങ​ളും പെ​രു​നാ​ളു​ക​ളും സം​ഘ​ടി​പ്പാ​ക്കാ​മെ​ന്ന സ​മാ​ധാ​ന​പ​ര​മാ​യ അ​വ​സ്ഥാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. കേ​ര​ളം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്നു

? സ​ര്‍ക്കാ​രി​നും മു​ന്ന​ണി​ക്കു​മെ​തി​രേയു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍

സ​ര്‍ക്കാ​രി​നെ​തി​രേ ഒ​രു അ​ഴി​മ​തി ആ​രോ​പ​ണ​വും 10 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഉ​യ​ര്‍ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​ണ്‍ഗ്ര​സി​ല്‍ അ​ങ്ങേ​യ​റ്റം അ​ഴി​മ​തി​യാ​ണ്. എ​ല്ലാ സ​ന്ദ​ര്‍ഭ​ത്തി​ലും ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തിരെ​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​രാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വി​ടെ പ്ര​തി​പ​ക്ഷ​ത്തി​നു നേ​രേ​യാ​ണ് അ​ഴി​മ​തി​യാ​രോ​പ​ണം ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്.

മു​ണ്ട​ക്കൈ ചു​ര​ല്‍മ​ല ദു​ര​ന്ത​ത്തി​ല്‍ സ​ര്‍ക്കാ​രു​മാ​യി സ​ഹ​രി​ക്കേ​ണ്ടെന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷം സ്വീ​ക​രി​ച്ച​ത് സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു ദി​വ​സ​ത്തെ വേ​ത​നം ന​ല്‍ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ക​ത്തി​ച്ചു. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം കൊ​ടു​ക്ക​രു​തെ​ന്നു പ​ര​സ്യ​മാ​യി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ സ​ര്‍ക്കാ​ര്‍ കൃ​ത്യ​മാ​യി എ​ല്ലാം ചെ​യ്തു. ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ ടൗ​ണ്‍ഷി​പ്പ് നി​ര്‍മി​ച്ചു 178 വീ​ടു​ക​ള്‍ ന​ല്‍കി. ര​ണ്ടു മൂ​ന്നു മാ​സ​ത്തി​ന​കം എ​ല്ലാ വീ​ടു ന​ല്‍കും. വ​യ​നാ​ടി​നാ​യി ഫ​ണ്ട് സ്വ​ന്ത​മാ​യി പി​രി​ച്ച കോ​ണ്‍ഗ്ര​സ് പ​ണം എ​വി​ടെ​യെ​ന്ന് പ​റ​യ​ണം. വീ​ടു​ണ്ടാ​ക്കു​മെ​ന്ന പ​റ​ഞ്ഞ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഒ​രു വീ​ടും നി​ര്‍മി​ച്ചുന​ല്‍കി​യി​ട്ടി​ല്ല.

? തു​ട​ര്‍ഭ​ര​ണം കേ​ര​ള​ത്തി​നും പാ​ര്‍ട്ടി​ക്കും അ​പ​ക​ട​ക​ര​മാ​ണോ

ഒ​രി​ക്ക​ലു​മി​ല്ല. അ​ഞ്ചു​ വ​ര്‍ഷം ക​ഴി​യു​മ്പോ​ള്‍ മാ​റിമാ​റി സ​ര്‍ക്കാ​ര്‍ വ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു. തു​ട​ര്‍ഭ​ര​ണം മൂ​ലം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍ച്ച​യു​ണ്ടാ​യി. 10 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. കാ​ര്‍ഷി​ക വ്യ​വ​സ​യാ​യ മേ​ഖ​ല​യി​ല്‍ വ​ലി​യ​മ ു​ന്നേ​റ്റം, ക​ടം കു​റ​ഞ്ഞു, സ​മ്പ​ദ്‌വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടു. സ​മ്പ​ദ്‌വ്യ​വ​സ്ഥ ത​ക​ര്‍ന്നു എ​ന്നു പ​റ​യു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു ദി​വ​സം കൂ​ടി​യേയു​ള്ളൂ. പ്ര​തി​സ​ന്ധി എ​ന്നു പ​റ​യു​മ്പോ​ഴും കേ​ര​ളം മു​ന്നോ​ട്ടു പോ​കു​ക​യാ​ണു​ണ്ടാ​യ​ത്.

? പ്ര​തി​പ​ക്ഷം ഉ​യ​ര്‍ത്തു​ന്ന ബി​ജെ​പി-​സി​പി​എം ഡീ​ല്‍

ക​ള​വ് പ​റ​യു​ക​യാ​ണ്. ക​ള​വി​നു മ​റു​പ​ടി​യി​ല്ല. സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് വ​ര്‍ഗീ​യ​ത​യ്ക്കും ബി​ജെ​പി​ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ര്‍ട്ടി​യും മു​ന്ന​ണി​യും. പ്ര​തി​പ​ക്ഷ നേ​താ​വ് ഗോ​ള്‍വാ​ക്ക​റുെ ചി​ത്ര​ത്തി​നു മു​മ്പി​ല്‍ സാ​ഷ്‌ടാ​ഗം പ്ര​ണി​ച്ച് നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​ത് ന​മ്മ​ള്‍ ക​ണ്ട​താ​ണ്. എ​ന്നി​ട്ട് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലാ​ണ് ഡീ​ല്‍ എ​ന്ന നു​ണ പ​റ​യു​ക​യാ​ണ്.

? പ്ര​മു​ഖ നേ​താ​ക്ക​ള്‍ സി​പി​എം വി​ട്ടു, പ​ല​രും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളു​മാ​ണ്

ഞ​ങ്ങ​ള്‍ക്ക് അ​ഞ്ച​ര​ല​ക്ഷം പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രു​ണ്ട്, ര​ണ്ട​ര​ല​ക്ഷം അ​നു​ഭാ​വി​ക​ളു​ണ്ട്. ന​ല്ല ചി​ട്ട​യാ​യ​തും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​നാ സം​വി​ധാ​ന​വു​മു​ണ്ട്. അ​തി​ന​ക​ത്തു നി​ന്നും ചി​ല ആ​ളു​ക​ള്‍ മാ​റി​യെ​ന്നു​ള്ള​ത് ശ​രി​യാ​ണ്. ആ ​മാ​റ്റം അ​വ​രു​ടെ താ​ത്പ​ര്യം വ​ച്ചാ​ണ്. അ​ല്ലാ​തെ​യൊ​ന്നു​മ​ല്ല. അവരെയെ​ല്ലാ​വ​രെ​യും പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ജി. ​സു​ധാ​ക​ര​ന്‍ ഇ​പ്പോ​ൾ ത​ല​യി​ല്‍ യു​ഡി​എ​ഫ് തൊ​പ്പി വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തൊ​ന്നും ഞ​ങ്ങ​ളെ ഒ​രി​ക്ക​ലും ഒ​രു​കാ​ല​ത്തും ബാ​ധി​ക്കി​ല്ല.

? എ​ല്‍ഡി​എ​ഫി​നു തു​ട​ര്‍ഭ​ര​ണം ല​ഭി​ക്കു​മോ, എ​ത്ര സീ​റ്റു​ക​ള്‍

വ​ലി​യ മു​ന്നേ​റ്റ​മാ​ണു​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ല​ഭി​ച്ച് അ​ധി​കാ​ര​ത്തി​ല്‍ വ​രും. കോ​ട്ട​യം ജി​ല്ല​യി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ക്കും. പാ​ലാ ഉ​ള്‍പ്പെ​ടെ ഇ​ത്ത​വ​ണ ഉ​റ​പ്പാ​ണ്.

Latest News

Corehub Up