ഭരണങ്ങാനം: പഞ്ചായത്തിലെ വലിയകാവുംപുറത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മലിനജലം സമീപത്തെ റോഡിലേക്കും തോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മെംബര്‍മാര്‍ സ്ഥലത്ത് എത്തുകയും പരിശോധന നടത്തി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനോട് വിശദീകരണം ചോദിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ നിർദേശിക്കുകയും ചെയ്തു.
ഇതിന് മുമ്പും മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെ തന്നെ പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് പുതുക്കി നല്‍കിയതായി ആക്ഷേപമുണ്ട്. പരിസരവാസികള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
ഭരണങ്ങാനം പഞ്ചായത്തിലെ വലിയകാവുംപുറത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ട നിലയില്‍.