x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​നി​ര​ത്തി​ലൂ​ടെ മാ​ലി​ന്യം ഒഴുകുന്നു; ന​ട​പ​ടി​യു​മാ​യി മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്‌


Published: May 21, 2026 01:17 AM IST | Updated: May 21, 2026 01:17 AM IST

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം ടൗ​ണി​ലെ കൂ​ട്ടി​ക്ക​ൽ റോ​ഡ് ജം​ഗ്ഷ​നി​ൽ ഓ​ട അ​ട​ഞ്ഞ് മ​ലി​ന​ജ​ലം പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​ക​ളു​മാ​യി മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് രം​ഗ​ത്ത്. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യോ​ഗ​ത്തി​ന് പി​ന്നാ​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മേ​ഖ​ല​യി​ലെ ലോ​ഡ്ജു​ക​ളി​ൽ​നി​ന്നും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ല​മാ​ണ് ഓ​ട ക​വി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന​ത്. ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ മാ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​പു​റ​മേ കൂ​ട്ടി​ക്ക​ൽ റോ​ഡ് വ​ശ​ത്തെ ഓ​ട​ക​ൾ​ക്ക് സ്ലാ​ബു​ക​ൾ ഇ​ല്ലാ​ത്ത​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്‌ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഈ ​ഓ​ട​ക​ളി​ൽ വീ​ണ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​താ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ് അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഓ​ട​ക​ളി​ലെ മാ​ലി​ന്യ​വും ത​ട​സ​ങ്ങ​ളും പൂ​ർ​ണ​മാ​യി നീ​ക്കാ​നും ഓ​ട​ക​ൾ​ക്ക് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഈ ​യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ഓ​ട​യു​ടെ ക്ലീ​നിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി എ​ഇ വി​ഷ്ണു പ്ര​സാ​ദ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി​മോ​ൾ ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രജ​നി ഷാ​ജി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ടി. സാ​ബു, പൊ​ന്ന​മ്മ ടീച്ച​ർ, ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Sewage flowing public water

Recent News

Corehub Up