x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ന് സ്നേ​ഹാ​ദ​ര​വ്


Published: June 12, 2026 03:15 AM IST | Updated: June 12, 2026 03:15 AM IST

രാ​ജ​പു​രം: പാ​ഠ്യ, പാ​ഠ്യേ​ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് രാ​ജ​പു​രം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് അ​രീ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​യ​ർ​സെ​ക്ക​ൻഡറി എ​ഡ്യു​ക്കേ​ഷ​ൻ ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ എ.​കെ. വി​നോ​ദ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. റോ​യി, പ്രി​ൻ​സി​പ്പ​ൽ സ​ജോ സൈ​മ​ൺ, എ​ൽ​പി സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ഒ. ഏ​ബ്ര​ഹാം, പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ കെ.​ടി. മാ​ത്യു, എ​ൻ. മ​ധു, എ.​സി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ഗോ​പി, പൗ​ര​സ​മി​തി പ്ര​തി​നി​ധി ജെ​ന്നി കു​ര്യ​ൻ, ഹൈ​സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local Desk Holy Family School

Recent News

Corehub Up