x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലി​ന​ജ​ലം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി; പ്ലൈ​വു​ഡ് ക​മ്പ​നി പൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍


Published: June 11, 2026 11:00 PM IST | Updated: June 11, 2026 11:00 PM IST

ഭ​ര​ണ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​വും​പു​റ​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ നി​ന്ന് മ​ലി​ന​ജ​ലം സ​മീ​പ​ത്തെ റോ​ഡി​ലേ​ക്കും തോ​ട്ടി​ലേ​ക്കും ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ മെം​ബ​ര്‍​മാ​ര്‍ സ്ഥ​ല​ത്ത് എ​ത്തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തി ഹെ​ല്‍​ത്ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന് മു​മ്പും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി നി​ല​നി​ല്‍​ക്കെ ത​ന്നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്. പ​രി​സ​ര​വാ​സി​ക​ള്‍​ക്കു പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ അ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​വും​പു​റ​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ നി​ന്ന് മ​ലി​ന​ജ​ലം സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട നി​ല​യി​ല്‍.

Tags : Nattuvishesham Local Desk sewage flowing Plywood company

Recent News

Corehub Up