x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ​യി​ൽ ചെ​ണ്ടു​മ​ല്ലികൃ​ഷി​ക്കു തു​ട​ക്കം


Published: June 12, 2026 02:02 AM IST | Updated: June 12, 2026 02:02 AM IST

നെ​ന്മാ​റ: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചെ​ണ്ടു​മ​ല്ലികൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് 5000 ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 80000 തൈ​ക​ളാ​ണ് 75ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ൽ പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മു​ന്നൂറോളം ക​ർ​ഷ​ക​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​രുംദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്‌​ത ചെ​ണ്ടു​മ​ല്ലികൃ​ഷി വ​ൻ​വി​ജ​യ​മാ​യ​തി​നെതു​ട​ർ​ന്നാ​ണ് കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നാ​യി നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് മൂ​ന്നു​ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജി. എ​ൽ​ദോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ട്ടം നാ​രാ​യ​ണ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. നാ​രാ​യ​ണ​ൻ, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. കൃ​ഷ്ണ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​പ്രി​യ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി. ​സ​ന്തോ​ഷ്, സി. ​പ്ര​കാ​ശ​ൻ, പി.​സി. രാ​ജ​ൻ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local Desk Red clover cultivation Nenmara

Recent News

Corehub Up