x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട്ടി​ൽ സ​ന്തു​ലി​ത വ​ള​പ്ര​യോ​ഗം, പ്ര​കൃ​തി​കൃ​ഷി ബോ​ധ​വ​ത്ക​ര​ണം


Published: June 12, 2026 02:08 AM IST | Updated: June 12, 2026 02:08 AM IST

കൊ​ല്ല​ങ്കോ​ട്: ഖേ​ത്ത് ബ​ചാ​വോ അ​ഭി​യാ​ൻ 2026ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​വും, സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പും, ആ​ത്മ പാ​ല​ക്കാ​ടും സം​യു​ക്തമാ​യി സം​ഘ​ടി​പ്പി​ച്ച സ​ന്തു​ലി​ത വ​ള​പ്ര​യോ​ഗത്തെ​ക്കു​റി​ച്ചും പ്ര​കൃ​തി​കൃ​ഷി​യെ​ക്കു​റി​ച്ചു​മു​ള്ള ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി കൊ​ല്ല​ങ്കോ​ടു​ള്ള ആ​ശ്ര​യം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

ബം​ഗ​ളൂ​രു എ​ടി​എ​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ.​എം. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മേ​ധാ​വി ഡോ.​എം. ഇ​സ്രാ​യേ​ൽ തോ​മ​സ്, സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് കെ.​എം. ഗം​ഗാ​ധ​ര, പാ​ല​ക്കാ​ട് ആ​ത്മ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​പി. രാ​ജേ​ഷ്, കൊ​ല്ല​ങ്കോ​ട് കൃ​ഷി​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ശ്വ​തി, അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ജ്യോ​തി ബാ​ല​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local Desk

Recent News

Corehub Up