Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snatch

ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ പു​തി​യ ഫോ​ൺ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡയി​ൽ ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ പു​തി​യ ഐ​ഫോ​ൺ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​പ്പ​റി​ച്ചു. മൂ​ന്ന് ദി​വ​സം മു​മ്പ് വാ​ങ്ങി​യ ഐ​ഫോ​ൺ 18 പ്രോ ​ആ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ശു​ഭി ഭ​ണ്ഡാ​രി എ​ന്ന യു​വ​തി​യു​ടെ ഫോ​ൺ ആ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ പ​ണം ഓ​ൺ​ലൈ​നാ​യി ന​ൽ​കാ​ൻ ഫോ​ൺ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ യു​വ​തി​യെ സ​മീ​പി​ച്ചു. വ​ഴി ചോ​ദി​ക്കു​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി​യ ഇ​വ​ർ "ഇ​ത് പു​തി​യ ഐ​ഫോ​ൺ ആ​ണോ?" എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​തെ എ​ന്ന് മ​റു​പ​ടി ന​ൽ​കി​യ ഉ​ട​ൻ സം​ഘ​ത്തി​ലൊ​രാ​ൾ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന് ദി​വ​സം മു​മ്പ് 1,64,900 രൂ​പ ന​ൽ​കി വാ​ങ്ങി​യ ഫോ​ണാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ശു​ഭി​യു​ടെ ഭ​ർ​ത്താ​വ് സാ​കേ​ത് ഗു​പ്ത പ​റ​ഞ്ഞു.

യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

യു​പി​യി​ൽ ചി​പ്സ് പാ​ക്ക​റ്റു​ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ തി​ക്കും തി​ര​ക്കും; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മൂ​ഹ​വി​വാ​ഹ​വേ​ദി​യി​ല്‍ ചി​പ്‌​സ് പാ​ക്ക​റ്റു​ക​ള്‍ കൈ​ക്ക​ലാ​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്.

ഹാ​മി​ര്‍​പു​ര്‍ ജി​ല്ല​യി​ലെ റാ​ഠ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ചി​പ്‌​സ് പാ​ക്ക​റ്റു​ക​ള്‍​ക്കു​വേ​ണ്ടി അ​തി​ഥി​ക​ള്‍ തി​ക്കി​ത്തി​ര​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റാ​ഠി​ലെ ബ്ര​ഹ്‌​മാ​ന​ന്ദ് മ​ഹാ​വി​ദ്യാ​ല​യ​യു​ടെ മൈ​താ​ന​ത്താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​ഹ​വി​വാ​ഹ പ​ദ്ധ​തി​പ്ര​കാ​രം, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന 383 വ​ധൂ​വ​ര​ന്മാ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ച്ച​തോ​ടെ ല​ഘു​ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ചി​പ്‌​സ് പാ​ക്ക​റ്റു​ക​ള്‍ കൈ​ക്ക​ലാ​ക്കാ​ന്‍ അ​തി​ഥി​ക​ള്‍ പ​ര​ക്കം​പാ​യു​ക​യാ​യി​രു​ന്നു.

ചി​പ്‌​സ് പാ​ക്ക​റ്റു​ക​ള്‍ പെ​ട്ടി​യി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ക്കാ​ന്‍ നോ​ക്കു​ന്ന​തി​ന്‍റേ​യും മ​റ്റു​ള്ള​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റേ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. അ​തേ​സ​മ​യം, സം​ഭ​വ​സ​മ​യ​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രൊ​ന്നും അ​വി​ടെ ഇ​ല്ലാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up