Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media Influencer

ജ​യി​ലി​ല​ല്ല ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലു​ണ്ട്; പു​തി​യ വീ​ഡി​യോ​യു​മാ​യി ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി യൂ​ട്യൂ​ബ​ർ ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട എ​ന്ന എ​സ്.​ആ​ർ.​ധ​ന്യ. താ​ൻ ജ​യി​ലി​ല​ല്ലെ​ന്നും സ്വ​ന്തം പ​ഞ്ചി​ൽ ഇ​രി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ ധ​ന്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

നി​ല​വി​ൽ ഒ​രു ആ​വ​ശ്യ​ത്തി​നാ​യി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​യ​താ​ണ്. ദ​യ​വു​ചെ​യ്ത് ആ​രും ത​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വി​ളി​ച്ച് ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും ധ​ന്യ വീ​ഡി​യോ​യി​ൽ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത 66-ൽ ​റോ​ഡി​ന് ന​ടു​വി​ലാ​യി വാ​ഹ​നം നി​ർ​ത്തി​യി​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ധ​ന്യ അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നെ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ധ​ന്യ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഇ​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ധ​ന്യ രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up