Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Investigation Team

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; മു​ൻ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. കാ​യി​ക വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വി​ല്ലാ​തെ സ്വ​കാ​ര്യ ചാ​ന​ൽ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ, മു​ൻ മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു. മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ളും നി​കു​തി വെ​ട്ടി​പ്പും ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​സി​ൽ വി. ​അ​ബ്ദു​റ​ഹി​മാ​നെ നി​ല​വി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ല. ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​നെ സ്പോ​ൺ​സ​റാ​യി നി​ശ്ച​യി​ച്ച​തി​ലും ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ലും മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ൻ മ​ന്ത്രി​യെ നാ​ലു​മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത​ത്. ഇ​ദ്ദേ​ഹം ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തെ വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നേ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

അ​ര്‍​ജ​ന്‍റീ​ന ടീം ​പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ ഒ​രു തെ​റ്റും ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ത​ട്ടി​പ്പ്, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നാ​ണ് ഒ​ന്നാം പ്ര​തി. റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യെ ര​ണ്ടാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

National

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന മോ​ഷ​ണ കേ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കും സം​ഭാ​വ​ന​ക​ളി​ലേ​ക്കു​മു​ള്ള തു​ക മോ​ഷ്‌​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി. കേ​സി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് കോ​ട​തി ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി.  

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മു​ദ്ര​വെ​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് വി​ഷ​യം പ​രി​ശോ​ധി​ച്ച എ​സ്‌​ഐ​ടി​യെ​ത്ത​ന്നെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

സം​ഭ​വം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് ഹ​ർ​ജി​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 

ഇ​ത്ത​രം സെ​ൻ​സി​റ്റീ​വ് ആ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. അ​തേ​സ​മ​യം, കേ​സി​ൽ സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Kerala

കെ.​കെ മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ: എ​സ്ഐ​ടി അ​ന്വേ​ഷ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​രു​ണ്ടു​ക​ളി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ മു​ൻ സെ​ക്ര​ട്ട​റി​യും മൈ​ക്രോ​ഫി​നാ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന കെ.​കെ മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.

കേ​സി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​നും ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള എ​സ്ഐ​ടി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം.

മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ളും ഉ​ന്ന​ത​രു​ടെ പ​ങ്കും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ നി​സം​ഗ​ത തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ആ​ഭ്യ​ന്ത​ര വ​കു​പ്പും പു​ല​ർ​ത്തു​ന്ന പു​ല​ർ​ത്തു​ന്ന മൗ​നം അ​ണി​ക​ൾ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണോ എ​സ്ഐ​ടി രൂ​പീ​ക​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Movies

ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: തെ​ളി​വു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം  

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ തെ​ളി​വു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി). ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ര​ഞ്ജി​ത്തി​നെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും.

കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ല്ല. അ​തി​ജീ​വി​ത​യെ ര​ഞ്ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​ര​മി​ല്ല. കേ​സി​ന് മു​ന്‍​പ് ചി​ല ഒ​ത്തു​തീ​ര്‍​പ്പ് ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ടെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

കേ​സി​ല്‍ ന​ട​ന്‍ ബോ​ബി കു​ര്യ​നും സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് എ​സ്‌​ഐ​ടി. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു എ​ന്ന​തി​ന് തെ​ളി​വി​ല്ല. ന​ട​ന്‍ ബോ​ബി കു​ര്യ​നെ​യും, സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന​തി​ന് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തെ​ളി​വ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കും. ജി​ല്ല വി​ട്ട് പു​റ​ത്തു പോ​ക​ണ​മെ​ന്ന ആ​വ​ശ്യം അ​ട​ക്കം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ക്കും. ഹ​ര്‍​ജി നാ​ളെ ന​ല്‍​കാ​നാ​ണു തീ​രു​മാ​നം.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ഏ​പ്രി​ല്‍ ഒ​ന്നി​നു ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ന്നു രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍ വ​ച്ച് ര​ഞ്ജി​ത്ത് സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ര​ഞ്ജി​ത്തി​ന്‍റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച ര​ഞ്ജി​ത്ത് ജ​യി​ല്‍ മോ​ചി​ത​നാ​യി​രു​ന്നു. 10 ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ഇ​യാ​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നും ഇ​യാ​ള്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, യു​വ​ന​ടി​യു​ടെ അ​ഭി​ന​യം പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത് ഉ​യ​രാ​ത്ത​തി​നാ​ല്‍ താ​ന്‍ വി​മ​ര്‍​ശി​ക്കു​ക​യും ചി​ല സീ​നു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ര​ഞ്ജി​ത്ത് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ക്കാ​ര്യം സെ​റ്റി​ല്‍ എ​ല്ലാ​വ​രും അ​റി​ഞ്ഞു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​രാ​തി​ക്കു​പി​ന്നി​ലെ​ന്നാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍, ര​ഞ്ജി​ത്തി​നെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് പ്രേ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​വാ​ദം.

ര​ഞ്ജി​ത്തി​ന​ന്‍റെ സി​നി​മ​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ എ​ന്ന​തി​നാ​ല്‍ ഇ​വ​രെ സ്വാ​ധീ​നി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. താ​ന്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും സാ​ക്ഷി​ക​ളു​ള്ള പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്കി​ല്ലെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചു. കു​റ്റം സ​മ്മ​തി​ച്ചി​ല്ല എ​ന്നു​ക​രു​തി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​ല്ല എ​ന്നു പ​റ​യാ​നാ​കി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാം.

National

ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: അ​നി​ൽ അം​ബാ​നി ഇ​ന്ത്യ വി​ട്ടു​പോ​ക​രു​തെന്ന് സുപ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​തി​ന്‍റെ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ൾ, അ​നി​ൽ അം​ബാ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള വ​ൻ​തോ​തി​ലു​ള്ള ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള പ​ണം ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ൽ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​നി​ൽ അം​ബാ​നി ഇ​ന്ത്യ വി​ട്ടു​പോ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഉ​റ​പ്പു​ന​ൽ​കി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് അ​ദ്ദേ​ഹം രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ന​ട​പ​ടി.

വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ങ്കോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സി​ബി​ഐ​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​പ​ണം വ​ക​മാ​റ്റി​യ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഏ​ക​ദേ​ശം 1.78 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഷെ​ൽ ക​മ്പ​നി​ക​ളി​ലൂ​ടെ​യും സ​ങ്കീ​ർ​ണ്ണ​മാ​യ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും പ​ണം വ​ക​മാ​റ്റി​യ​താ​യി ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി​പു​ൽ പാ​ൻ​ചോ​ളി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ‌‌

മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി ഇഎഎ​സ് ശ​ർ​മ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി. കേ​സ് നാ​ലാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​ഷ്പ​ക്ഷ​മാ​യും വേ​ഗ​ത്തി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഓ​രോ മാ​സ​വും അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആവശ്യപ്പെട്ടിട്ടുണ്ട്. 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ല്ലാ അ​ന്വേ​ഷ​ണ​വും മ​ര​വി​ച്ചു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​ല്ലാ അ​ന്വേ​ഷ​ണ​വും മ​ര​വി​ച്ചു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​ടി​യു​ടെ ആ​ത്മാ​ർ​ഥ​ത ചോ​ദ്യം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

"സ്വ​ർ​ണ്ണ​ക്കൊ​ള്ള കേ​സി​ലെ തൊ​ണ്ടി മു​ത​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ല. കു​റ്റ​പ​ത്രം ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. വ​ൻ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് എ​സ്ഐ​ടി വ​ഴ​ങ്ങു​ക​യാ​ണ്.'-​ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ക​ട​കം​പ​ള്ളി​ക്കെ​തി​രെ എ​ന്തു​കൊ​ണ്ടാ​ണ് നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്? സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് പ​റ​യു​ന്ന​ത് ശി​വ​ൻ​കു​ട്ടി​ക്ക് പേ​രെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ന​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

National

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു

ബം​ഗ​ളൂ​രു: ആ​ധാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. ഡി​ഐ​ജി വം​ശി കൃ​ഷ്ണ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ബം​ഗ​ളൂ​രു സൗ​ത്ത് ഡി​വി​ഷ​ൻ ഡി​സി​പി ലോ​കേ​ഷും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.

ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് റോ​യി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നു. നെ​ഞ്ചി​ൽ തു​ള​ച്ചു ക​യ​റി​യ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തെ​യും ശ്വാ​സ​കോ​ശ​ത്തെ​യും കീ​റി​മു​റി​ച്ച് പി​ൻ​ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തു ക​ട​ന്നു.

6.35 എം​എം വ​ലു​പ്പ​മു​ള്ള വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. നെ​ഞ്ചി​ൽ തോ​ക്ക് ചേ​ർ​ത്തു​വ​ച്ച് ഒ​റ്റ​ത്ത​വ​ണ​യാ​ണ് വെ​ടി​വ​ച്ച​ത്. വി​ശ​ദ​മാ​യ പോ​സ്‌​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ക്കു​ക​യാ​ണ് പോ​ലീ​സ്. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ശേ​ഖ​രി​ച്ച ര​ക്ത സാമ്പിളു​ക​ളു​ടെ​യും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ആ​ദാ​യി നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദു​ബാ​യി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് റോ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മു​റി​യി​ലേ​ക്ക് പോ​യ റോ​യി സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ; മ​ണി എ​ന്തി​നു ക​ള്ളം പ​റ​ഞ്ഞു? ക​ണ്ടെ​ത്താ​ൻ എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര ബ​​​ന്ധം സം​​​ശ​​​യി​​​ക്കു​​​ന്ന സൂ​​​ത്ര​​​ധാ​​​ര​​​ൻ ദി​​​ണ്ഡി​​​ഗ​​​ൽ സ്വ​​​ദേ​​​ശി ഡി. ​​​മ​​​ണി എ​​​ന്തി​​​ന് ക​​​ള്ളം പ​​​റ​​​ഞ്ഞു​​​വെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം.

ഡ​​​യ​​​മ​​​ണ്ട് മ​​​ണി​​​യെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മ​​​ണി, താ​​​ൻ ഡി. ​​​മ​​​ണി​​​യ​​​ല്ല, എം.​​​എ​​​സ്. മ​​​ണി​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽനി​​​ന്നുത​​​ന്നെ മ​​​ണി​​​യു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ത​​​നി​​​ക്ക് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ​​​യോ ഡ​​​യ​​​മ​​​ണ്ടി​​​ന്‍റെയോ ബി​​​സി​​​ന​​​സു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നാ​​​ണ് ഡി. ​​​മ​​​ണി വെ​​​ള്ളി​​​യാ​​​ഴ്ച ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി. ​​​മ​​​ണി​​​യു​​​ടെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ​​​യും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കും.

സ്വ​​​ർ​​​ണ ബി​​​സി​​​ന​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി പ​​​ണം കൈ​​​മാ​​​റ്റം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​നാ​​​ണ് പ്ര​​​ധാ​​​ന ശ്ര​​​മം. സ്വ​​​ർ​​​ണ വ്യാ​​​പാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു​​​ചി​​​ല ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ നി​​​ന്നും മ​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നോ ആ​​​റി​​​നോ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് എ​​​സ്ഐ​​​ടി ഇ​​​യാ​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും തെ​​​ളി​​​വ് ല​​​ഭി​​​ച്ചാ​​​ൽ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യും. മ​​​ണി​​​യു​​​ടെ സ​​​ഹാ​​​യി ശ്രീ​​​കൃ​​​ഷ്ണ​​​നോ​​​ടും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഡി.​​​ മ​​​ണി​​​യെ​​​ന്ന് വി​​​ളി​​​പ്പേ​​​രു​​​ള്ള​​​ത് എം.എ​​​സ്. മ​​​ണി ത​​​ന്നെ​​​യാ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​സ്ഐ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ബാ​​​ല​​​മു​​​രു​​​ക​​​നെ​​​യാ​​​ണ് എം.​​​എ​​​സ്. മ​​​ണി വി​​​ളി​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണസം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. മ​​​ണി മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ പേ​​​രി​​​ലാ​​​ണ് മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ക​​​ണ​​​ക‌്ഷ​​​നു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദി​​​ണ്ഡി​​​ഗ​​​ലി​​​ൽ എ​​​ത്തി​​​യ എ​​​സ്ഐ​​​ടി മ​​​ണി​​​യെ ചോ​​​ദ്യംചെ​​​യ്തി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

താ​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നും നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലാ​​​ത്ത ഒ​​​രു ബി​​​സി​​​ന​​​സും ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും മ​​​ണി പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ അ​​​റി​​​യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​നു പി​​​ന്നി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ലോ​​​ബി​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​ണ് ഡി. ​​​മ​​​ണി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​ക്ക് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​മെ​​​ന്ന വി​​​വ​​​രം കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് എ​​​സ്ഐ​​​ടി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് ദി​​​ണ്ഡി​​​ഗ​​​ൽ മ​​​ണി​​​യെ തേ​​​ടി പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​ത്.

ദു​​​രൂ​​​ഹ​​​ത​​​ക​​​ളു​​​ടെ കൂ​​​ടാ​​​ര​​​മാ​​​ണ് മ​​​ണി​​​യെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തുവ​​​രി​​​ക​​​യു​​​ള്ളു​​​വെ​​​ന്നു​​​മാ​​​ണ് എ​​​സ്ഐ​​​ടി നി​​​ല​​​പാ​​​ട്.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ണ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. രാം ​നാ​രാ​യ​ണ​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പ് ന​ൽ​കി.

റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പ് ന​ൽ​കി. പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കു​ടും​ബ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പു ന​ൽ​കി​യ​ത്.

കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നെ നി​യോ​ഗി​ക്കും. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​കും അ​ന്വേ​ഷി​ക്കു​ക. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നു​ള്ള വ​കു​പ്പ് ചു​മ​ത്തും.

കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​റ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വാ​ർ​ത്താ​ക്കു​റി​പ്പാ​യി പു​റ​ത്തി​റ​ക്കും. വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യാ​ൽ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ മൊ​ഴി ന​ൽ​കും. സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് മൊ​ഴി​യെ​ടു​പ്പ്. ഈ​ഞ്ച​ക്ക​ലി​ലെ ക്രൈ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക.

നി​ല​വി​ലെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​ളി​വു​ക​ൾ ചെ​ന്നി​ത്ത​ല കൈ​മാ​റു​മോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.

 

Kerala

'സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത്'; ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​മെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

മൊ​ഴി​യെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ദി​വ​സം അ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്ഐ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്താം തീ​യ​തി മൊ​ഴി കൊ​ടു​ക്കാ​മെ​ന്ന് എ​സ്ഐ​ടി​യെ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

പു​രാ​വ​സ്തു​ക്ക​ളു​ടെ രാ​ജ്യാ​ന്ത​ര ക​രി​ഞ്ച​ന്ത​യി​ൽ കാ​ണാ​തെ പോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ന്ന​ത് 500 കോ​ടി​ക്കെ​ന്ന് അ​റി​വ് കി​ട്ടി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

പു​രാ​വ​സ്തു ക​ട​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​ർ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ പ​രി​ധി​ക്കു പു​റ​ത്താ​ണ്. അ​ന്വേ​ഷ​ണം അ​വ​രി​ലേ​ക്കും നീ​ള​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കാ​ന്വേ​ഷ​ണ സ​ഘ​ത്തെ ന​യി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്ക​ടേ​ഷി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ൽ​കി​യ​ത്

ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണം ഒ​രു സാ​ധാ​ര​ണ മോ​ഷ​ണ​മ​ല്ല, മ​റി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ന​ങ്ങ​ളു​ള്ള ഒ​ന്നാ​ണ്. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​വ​ർ ഈ ​കേ​സി​ലെ സ​ഹ പ്ര​തി​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ർ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ആ​യി​ട്ടി​ല്ലെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ട്ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന് നോ​ട്ടീ​സ് ന​ല്‍​കി. അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്.നേ​ര​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ന്‍. വാ​സു​വി​നെ ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​സു ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

പ​ത്മ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ്ര​ധാ​ന പ​ദ​വി വ​ഹി​ച്ചി​രു​ന്നു. സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ വാ​സു​വി​ന് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു കേ​സി​ല്‍ വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന മു​രാ​രി ബാ​ബു, സു​ധീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ നി​ന്നു ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ത്മ​കു​മാ​റും വാ​സു​വും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ ആ​ളാ​യി​രു​ന്നു വാ​സു. പ​ത്മ​കു​മാ​റി​നെ മ​റി​ക​ട​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ​ല ന​ട​പ​ടി​ക​ളും വാ​സു കൈ​ക്കൊ​ണ്ടി​രു​ന്നു.

ഇ​തി​നെ​ല്ലാം സ​ര്‍​ക്കാ​രി​ല്‍ നി​ന്നു വാ​സു​വി​ന് ന​ല്ല പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. വാ​സു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സാ​വ​കാ​ശം തേ​ടി എ. ​പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സാ​വ​കാ​ശം തേ​ടി എ. ​പ​ത്മ​കു​മാ​ര്‍. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍ കാ​ര​ണം ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സാ​വ​കാ​ശം വേ​ണ​മെ​ന്നു​മാ​ണ് പ​ത്മ​കു​മാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

Kerala

ശ​ബ​രി​മ​ല സ്വർണക്കൊള്ള: പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘത്തിൽ ആരോപണ വിധേയനും?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ പ​​​രാ​​​തി​​​യു​​​ടെ പേ​​​രി​​​ൽ പേ​​​രൂ​​​ർ​​​ക്ക​​​ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ദ​​​ളി​​​ത് സ്ത്രീ​​​യെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന ഇ​​​ൻ​​​സ്പെ​​​ക​​​ടറെ​​​യും ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പി​​​ൻ​​​വ​​​ലി​​​ച്ചുകൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം വി​​​പൂ​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷ് വി​​​വാ​​​ദ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മാ​​​ലമോ​​​ഷ​​​ണം ആ​​​രോ​​​പി​​​ച്ച് വ്യാ​​​ജ പ​​​രാ​​​തി ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ്ത്രീ​​​യെ മ​​​നു​​​ഷ്യ​​​ത്വ ര​​​ഹി​​​ത​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചതിൽ നി​​​ന്ന് എ​​​സ്എ​​​ച്ച്ഒ​​​യ്ക്ക് ഒ​​​ഴി​​​ഞ്ഞുനി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ സ്ഥ​​​ലം​​​മാ​​​റ്റം മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​​ത്.എ​​​ന്നാ​​​ൽ, എ​​​സ്പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​റ്റു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യാ​​​ണ് നി​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് എ​​​ഡി​​​ജി​​​പി പ​​​റ​​​യു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ന്ന​​​ത​​​രു​​​ടെ അ​​​റ​​​സ്റ്റു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സൂ​​​ച​​​ന ന​​​ൽ​​​കി. ശ്രീ​​​കോ​​​വി​​​ലി​​​ലെ ക​​​ട്ടി​​​ള​​​യി​​​ൽനി​​​ന്ന് സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ട​​​ക്കം ഉ​​​ട​​​ൻ പി​​​ടി​​​വീഴും. ര​​​ണ്ട് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലു​​​ണ്ട്. ഇ​​​വ​​​രു​​​ടെ പ​​​ങ്ക് ക​​​ണ്ടെ​​​ത്താ​​​ൻ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​ണ്. ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന എ​​​ൻ.​​​വാ​​​സു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് രേ​​​ഖ​​​ക​​​ളി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളി​​​ൽ ചി​​​ല​​​രു​​​ടെ മൊ​​​ഴി.

അ​​​തി​​​നി​​​ടെ, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ വി​​​ല​​​പ്പെ​​​ട്ട വ​​​സ്തു​​​ക്ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ന്ന് കാ​​​ട്ടി 2019 സെ​​​പ്റ്റം​​​ബ​​​റി​​​ൽ തി​​​രു​​​വാ​​​ഭ​​​ര​​​ണം മുൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ.​​​ജി.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ക​​​ത്ത് എ​​​സ്ഐ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ചെ​​​ന്നൈ​​​യി​​​ലെ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഈ ​​​ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ത് ബോ​​​ർ​​​ഡ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഹൈ​ക്കോ​ട​തി

 

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഹൈ​ക്കോ​ട​തി. എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യാ​ണ് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച​ത്.

ശ​ബ​രി​മ​ല ക്ഷേ​ത്രം ശ്രീ​കോ​വി​ലി​നു മു​ന്പി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണം പൂ​ശ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​ത്. 2019ല്‍ 14 ​ചെ​മ്പു​പാ​ളി​ക​ളാ​ണ് സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ​തെ​ന്ന ക​രാ​റു​കാ​ര​ന്‍റെ മൊ​ഴി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ദാ​രു​ശി​ല്പ​ത്തി​ല്‍​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​പ്പോ​ള്‍ ദേ​വ​സ്വം മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു ശ​രി​യ​ല്ലെ​ന്നും സ്വ​ർ​ണ​പ്പാ​ളി​ക​ൾ ത​ന്നെ​യാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നും അ​ന്ന് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

42.8 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ 4.41 കി​ലോ​ഗ്രാം കു​റ​ഞ്ഞു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ദേ​വ​സ്വം പ്ര​തി​നി​ധി പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​രാ​റു​കാ​ര​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പാ​ളി​ക​ളു​മാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

39 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്ന സ്ഥ‌ാ​പ​ന​ത്തി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത് ചെ​ന്പു​പാ​ളി​ക​ളാ​ണെ​ന്നും അ​തി​ൽ സ്വ​ർ​ണം പൂ​ശു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​പ​നം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​നാ​യി പു​റ​ത്തു കൊ​ണ്ടു​പോ​യ​ത് ആ​രു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്നും വ്യ​ക്ത​മ​ല്ല. ദേ​വ​സ്വം ച​ട്ട​പ്ര​കാ​രം ഇ​തു സാ​ധ്യ​മ​ല്ല. ഇ​ക്കാ​ര്യം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പാ​ളി​ക​ള്‍​ക്ക് 40 വ​ര്‍​ഷം വാ​റ​ന്‍റി​യു​ള്ള​താ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ സ്ഥാ​പ​നം​ത​ന്നെ ഇ​തു ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട്.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.

Kerala

പീ​രു​മേ​ട്ടി​ലെ ആ​ദി​വാ​സി സ്ത്രീ​യു​ടെ മ​ര​ണം; പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ലെ ആ​ദി​വാ​സി സ്ത്രീ​യു​ടെ മ​ര​ണം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. എ​സ്‍​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ക. മ​രി​ച്ച സീ​ത​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ കി​ട്ടി​യി​ല്ലെ​ന്ന് ഇ​ടു​ക്കി എ​സ്പി ടി.​കെ.വി​ഷ്ണു​പ്ര​ദീ​പ് അ​റി​യി​ച്ചു.

വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലെ​ത്തി​യ സീ​ത​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചെ​ന്നാ​ണ് ഭ​ർ​ത്താ​വാ​യ ബി​നു പ​റ​ഞ്ഞ​ത്. ബി​നു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സീ​ത​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് കോ​ട്ട​യം ഡി​എ​ഫ്ഒ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ സ്ത്രീ​യു​ടെ മ​ര​ണം കാ​ട്ടാ​ന ആ​ക്ര​മ​ണം മൂ​ല​മെ​ന്നാ​വ​ർ​ത്തി​ച്ച് ഭ​ർ​ത്താ​വ് ബി​നു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്നെ ബ​ലി​യാ​ട് ആ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്‌​ത ഡോ​ക്ട​ർ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും ബി​നു ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്ത് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

Latest News

Corehub Up