ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് ഫാം ഫാര്‍മേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അയ്യൻകുന്ന്, പായം, ഉളിക്കല്‍ പഞ്ചായത്തുകളിലെ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പഠനശിബിരം സംഘടിപ്പിച്ചു.
പേരട്ടയിൽ കര്ഷകൻ ബിനു വെട്ടിക്കാട്ടിലിന്റെ ഫാം ഹൗസില്‍ "ജൈവകൃഷിയിലൂടെ മികച്ച കാര്‍ഷികോദ്പാദനം' വിഷയത്തില്‍ നടത്തിയ പഠനശിബിരം പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചന് മഠത്തിനകം അധ്യക്ഷത വഹിച്ചു.
ഉളിക്കല്‍ പഞ്ചായത്തംഗം നിഷ ഒരപ്പാംകുഴി, കെ.കെ. മാത്യു, ആന്റോ കെ. ആന്റണി, കുര്യന് മൈലടിയിൽ, ബിനു വെട്ടിക്കാട്ടില്‍, എൻ.വി. ജോസഫ്, റെജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡോ. എ.ജെ. ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.