ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന പഠനക്യാമ്പ്
വെള്ളരിക്കുണ്ട്: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദൻ ബാലൂർ പതാക ഉയർത്തി.
മീനാക്ഷി ബാലകൃഷ്ണൻ, പി.ജി. ദേവ്, എം.സി. പ്രഭാകരൻ, പി.വി. സുരേഷ്, ഹരീഷ് പി. നായർ, ജോമോൻ ജോസ്, സി.വി. ഭാവനൻ, ബിൻസി ജെയിൻ, എ. ലത, കെ. രജിത എന്നിവർ പ്രസംഗിച്ചു.
Tags : study camp Nattuvishesham District News