x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജി ലോ​ക​ത്തി​ന്‍റെ മ​ഹാ​ത്മാ​വ്: സി.​പി. ജോ​ണ്‍

വെബ് ഡെസ്ക്
Published: October 4, 2026 01:37 AM IST | Updated: October 4, 2026 01:37 AM IST

ന്ധി ജ​യ​ന്തി സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി സി.​പി. ജോ​ണ്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജി ലോ​ക​ത്തി​ന്‍റെ മ​ഹാ​ത്മാ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍ കാ​ലാ​തീ​ത​മാ​ണെ​ന്നും മ​ന്ത്രി സി.​പി. ജോ​ണ്‍. കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി​യു​ടെ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ സേ​വ​ന വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട് ഗാ​ന്ധി ഭ​വ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ സേ​വ​ന വാ​രാ​ച​ര​ണ ലോ​ഗോ ഗാ​ന്ധി സ്മാ​ര​ക നി​ധി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി. ​സ​ദാ​ന​ന്ദ​നും ഗാ​ന്ധിദ​ര്‍​ശ​ന്‍ ക​ണ്‍​വീ​ന​ര്‍ എ​ന്‍. സാ​ബു​വി​നും ന​ല്‍​കി​ക്കൊ​ണ്ട് മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ര്‍​മാ​ന്‍ ഡോ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജേ​ക്ക​ബ് പു​ളി​ക്ക​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗാ​ന്ധി പു​സ്ത​ക പ്ര​ദ​ര്‍​ശ​ന ലോ​ഗോ അ​ഡ്വ. എ​സ്. ഉ​ദ​യ​കു​മാ​ര്‍, ഗാ​ന്ധി മ്യൂ​സി​യം പ​ഠ​ന പ​ദ്ധ​തി​യു​ടെ ലോ​ഗോ അ​ഡ്വ.​എ​സ്. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ഗാ​ന്ധി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന ലോ​ഗോ ഡോ. ​പി. പ്ര​താ​പ​ന്‍, ജൈ​വ കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന ലോ​ഗോ ഡോ.​ സി.​എ​സ്. ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, പ്ര​കൃ​തി ജീ​വ​ന ലോ​ഗോ ഗ്രേ​ഷ്യ​സ് എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഗാ​ന്ധി ജ​യ​ന്തി ര​ക്ത​സാ​ക്ഷി​ത്വ പ്ര​തി​ജ്ഞ യെ ടുത്തു. ഗാ​ന്ധി സ്മാ​ര​ക നി​ധി സെ​ക്ര​ട്ട​റി ടി.​ആ​ര്‍. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​കെ. മോ​ഹ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up