x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ

വെബ് ഡെസ്ക്
Published: October 4, 2026 01:34 AM IST | Updated: October 4, 2026 01:34 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: കു​ഴി​ഞ്ഞാ​ൻ​വി​ള​യി​ൽ കു​ട്ടി​ക​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ. നെ​യ്യാ​റ്റി​ൻ​ക​ര കാ​രോ​ട് ​പ​ഞ്ചാ​യ​ത്തി​ൽ കു​ഴി​ഞ്ഞാ​ൻ​വി​ള - താ​ഴെ​വി​ള റോ​ഡി​ലൂ​ടെ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​ലാണ് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

പൊ​തു​വ​ഴി​യി​ലൂ​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ച്ച​ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു പോ​കു​ന്ന​തി​നും സ്കൂ​ൾ ബ​സു​ക​ൾ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നും മ​റ്റും ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. കൈ​യേ​റി​യ സ്ഥ​ലം ഒ​ഴി​പ്പി​ച്ച് കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​വാ​ൻ കാ​രോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. പു​റ​മ്പോ​ക്ക് സ്ഥ​ല​ത്ത് കൈ​യേ​റി​യ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ടം വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​രോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കാ​രോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പൊ​ഴി​യൂ​ർ പൊ​ലി സ് ​സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​ന്നി​വ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൈ​യേ റ്റം ​ഒ​ഴി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കാ​രോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പൊ​ഴി​യൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​മ്പോ​ൾ ഗ​താ​ഗ​ത​ത്തി​നും യാ​ത്ര​ക്കും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്കാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. റോ​ഡി​ന്‍റെ ആ​രം​ഭ സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ തൂ​ൺ ഗ​താ​ഗ​ത​ത്തി​നും യാ​ത്ര​ക്കാ​ർ​ക്കും ത​ട​സം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ സെ​ന്‍റ് മേ​രി​സ് എം​എ​സ്‌​സി ച​ർ​ച്ച് വി​കാ​രി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഫു​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കാ​രോ​ട് പ​ഞ്ചാ​യ​ത്ത് കു​ഴി​ഞ്ഞാ​ൻ​വി​ള വാ​ർ​ഡ് മെ​മ്പ​ർ എ. ​അ​ജീ​ഷാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ൻ. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​ഫ്. വി​ൽ​സ​ൺ, ബി. ​മോ​ഹ​ൻ​കു​മാ​ർ, കെ.​കെ. ഷാ​ജു എ​ന്നി​വ​രു​ടേ​താ​ണ് ഉ​ത്ത​ര​വ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up