കഴക്കൂട്ടം: ചന്തവിളയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ ചന്തവിള സൈനിക സ്കൂളിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു വെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പൊലി സിന്റെ നിഗമനം. അപകടത്തിൽ കാർ ഡ്രൈവറായ നെടുമങ്ങാട് സ്വദേശി ശ്രീരാജിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിൽ യാത്ര ചെയ്തിരുന്ന നാലുപേർക്കും അപകടത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്.