കഴക്കൂട്ടം: അറുപത്തിനാലു വയസുള്ള വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കണിയാപുരം കണ്ണേറ്റിൽ വീട്ടിൽ ഷാജഹാനെ(61)യാണ് കഠിനംകുളും പൊലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം 27-നായിരുന്നു സംഭവം. ഷാജഹാന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. 2014-ൽ മംഗലപുരം പൊലിസ് സ്റ്റേഷനിൽ വധശ്രമക്കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.