Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Leader

യു​എ​സ് ആ​ക്ര​മ​ണ ഭീ​തി; ക​ടു​ത്ത ഒ​ളി​വു​ജീ​വി​ത​ത്തി​ൽ ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്ത​ബ ഖ​മ​ന​യ്

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​മാ​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള ക​ടു​ത്ത യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യ മൊ​ജ്ത​ബ ഖ​മ​ന​യ് ക​ടു​ത്ത ഒ​ളി​വു​ജീ​വി​ത​ത്തി​ലേ​ക്ക് മാ​റി​യ​താ​യി യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ. യു​എ​സു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​തീ​വ ര​ഹ​സ്യ​മാ​യ താ​വ​ള​ത്തി​ലാ​ണ് ഖ​മ​ന​യ്. പു​റം​ലോ​ക​വു​മാ​യോ സ്വ​ന്തം സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യോ നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​കു​ന്നി​ല്ല. 'ലാ​ബി​രി​ന്ത് ഓ​ഫ് കൊ​റി​യേ​ഴ്സ്' അ​ഥ​വാ അ​തീ​വ ര​ഹ​സ്യ​മാ​യ സ​ന്ദേ​ശ​വാ​ഹ​ക​രു​ടെ ഒ​രു ശൃം​ഖ​ല വ​ഴി മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​ത്.

ഈ ​ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം യു​എ​സു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വൈ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ 'ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി' എ​ന്ന സൈ​നി​ക നീ​ക്ക​ത്തി​ൽ മൊ​ജ്ത​ബ ഖ​മ​ന​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ഇ​തേ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വു​മാ​യ ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വി​ന്‍റെ ഗ​തി വ​രാ​തി​രി​ക്കാ​നാ​ണ് മൊ​ജ്ത​ബ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്.

ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ച​ർ​ച്ചാ പ്ര​തി​നി​ധി​ക​ൾ​ക്കോ ഉ​യ​ർ​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കോ പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ളി​ത്താ​വ​ളം എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല. വാ​ഷിം​ഗ്ട​ൺ അ​യ​ക്കു​ന്ന പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഖ​മ​ന​യ്‌​യി​ലേ​ക്ക് എ​ത്തു​മ്പോ​ഴേ​ക്കും ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ വൈ​കി ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും വൈ​കി​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ഇ​റാ​ൻ സ​ർ​ക്കാ​രി​ലെ​യും സൈ​ന്യ​ത്തി​ലെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ത്ത് നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ യു​എ​സി​നും ഇ​സ്ര​യേ​ലി​നും സാ​ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​റാ​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം ഇ​പ്പോ​ൾ സു​ര​ക്ഷി​ത​മാ​യ ഭൂ​ഗ​ർ​ഭ ബ​ങ്ക​റു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ പോ​ലും ഇ​വ​ർ ഭ​യ​പ്പെ​ടു​ന്നു.

ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടെ​ങ്കി​ലും യു​എ​സു​മാ​യു​ള്ള സ​മാ​ധാ​ന​ക്ക​രാ​റി​ന്‍റെ പ്രാ​രം​ഭ വ്യ​വ​സ്ഥ​ക​ൾ​ക്ക് മൊ​ജ്ത​ബ ഖ​മ​ന​യ് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' വ​ഴി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up