Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sweden

സ്വീ​ഡ​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഫ്രാ​ൻ​സ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ന്യൂ​യോ​ർ​ക്ക്: റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നെ ത​ക​ർ​ത്തെ​റി​ഞ്ഞ് ഫ്രാ​ൻ​സ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് സ്വീ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കി​ലി​യ​ൻ എം​ബാ​പ്പെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ലാ​ണ് ഫ്രാ​ൻ​സി​ന്‍റെ വി​ജ​യം. ഇ​തോ​ടെ ഈ ​ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ​യ്ക്ക് ആ​റു ഗോ​ളാ​യി. ബ്രാ​ഡ്‌‌​ലി ബാ​ർ​ക്കോ​ള​യാ​ണ് ഫ്രാ​ൻ​സി​നാ​യി ഗോ​ൾ നേ​ടി​യ മ​റ്റൊ​രു താ​രം. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ക്ര​മി​ച്ചു​ക​ളി​ച്ച ഫ്രാ​ൻ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ്വീ​ഡ​ൻ ബു​ദ്ധി​മു​ട്ടി.

International

റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ ​പോ​ളാ​ർ സ്റ്റാ​ർ; ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

സ്റ്റോ​ക്ഹോം: സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ് ​പോ​ളാ​ർ സ്റ്റാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് മോ​ദി സ്വീ​ഡ​നി​ലെ​ത്തി​യ​ത്. സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​ഫ് ക്രി​സ്റ്റ​ർ​സ​ൻ മോ​ദി​യെ ഗോ​ത​ൻ​ബെ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വ്യാ​പാ​രം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.

സ്വീ​ഡ​നു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​മു​ഖ​ർ​ക്കാ​യി 1748 മു​ത​ൽ ന​ൽ​കി വ​രു​ന്ന ബ​ഹു​മ​തി​യാ​ണി​ത്. ഇ​തോ​ടെ മോ​ദി​ക്കു ല​ഭി​ച്ച രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ളു​ടെ എ​ണ്ണം 31 ആ​യി. 1921ൽ ​സ്റ്റോ​ക്കോം സ​ന്ദ​ർ​ശി​ച്ച​പ്പോ‍​ൾ ര​ബീ​ന്ദ്ര​നാ​ഥ ട​ഗോ​ർ ക​വി​ത കു​റി​ച്ച ര​ണ്ട് കാ​ർ​ഡു​ക​ളു​ടെ പ​ക​ർ​പ്പും മോ​ദി​ക്ക് സ​മ്മാ​നി​ച്ചു.

സ്വീ​ഡ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും മോ​ദി ക​ണ്ടു. സ്വീ​ഡി​ഷ് ഓ​പ​റ ഗാ​യി​ക ഷാ​ർ​ല​റ്റ് ഹ​ൾ​ഡ​റ്റ് വൈ​ഷ്ണ​വ ജ​ന​തോ ഭ​ജ​ൻ പാ​ടി​യാ​ണ് മോ​ദി​യെ വ​ര​വേ​റ്റ​ത്. ഇ​ന്ത്യ - യൂ​റോ​പ്പ് വ്യാ​പാ​ര​ബ​ന്ധ​വും നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

NRI

സ്വീ​ഡ​ൻ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു; നി​സാ​ര പി​ഴ​വു​ക​ൾ​ക്കും നാ​ടു​ക​ട​ത്ത​ൽ, ബി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക്

സ്റ്റോ​ക്ക്‌​ഹോം: ഒ​രു കാ​ല​ത്ത് കു​ടി​യേ​റ്റ​ക്കാ​രോ​ട് ഏ​റ്റ​വും ഉ​ദാ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​രു​ന്ന സ്വീ​ഡ​ൻ, ഇ​പ്പോ​ൾ നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു.

രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കും സാ​മൂ​ഹി​ക വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്കും റെ​സി​ഡ​ന്‍റ് പെ​ർ​മി​റ്റ് നി​ഷേ​ധി​ക്കാ​നും നാ​ടു​ക​ട​ത്താ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന പു​തി​യ ബി​ൽ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, നി​ല​വി​ലെ മ​ധ്യ-​വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നീ​ക്ക​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

കു​ടി​യേ​റ്റ വി​രു​ദ്ധ നി​ല​പാ​ടു​ള്ള സ്വീ​ഡ​ൻ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.

റെ​സി​ഡ​ന്‍റ് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ ഇ​നി എ​ളു​പ്പം

പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ന്‍റ് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. കേ​വ​ലം ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ശൈ​ലി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഇ​നി പ​രി​ശോ​ധി​ക്ക​പ്പെ​ടും.

പെ​ർ​മി​റ്റ് ന​ഷ്‌​ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ:

ക​ടം വ​രു​ത്തു​ക: ബാ​ങ്ക് ലോ​ണു​ക​ളോ മ​റ്റ് ക​ട​ങ്ങ​ളോ കൃ​ത്യ​സ​മ​യ​ത്ത് തി​രി​ച്ച​ട​യ്ക്കാ​തി​രി​ക്കു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യി കാ​ണും.

ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്ക​ൽ: അ​ർ​ഹ​ത​യി​ല്ലാ​ത്ത സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ വ്യാ​ജ​രേ​ഖ ച​മ​ച്ചോ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യോ കൈ​പ്പ​റ്റു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​കും.

നി​കു​തി വെ​ട്ടി​പ്പ്: നി​കു​തി ന​ൽ​കാ​തെ ശ​മ്പ​ളം കൈ​പ്പ​റ്റി ജോ​ലി ചെ​യ്യു​ന്ന​ത് (Black money work) നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും.

പി​ഴ​യ​ട​ക്കാ​തി​രി​ക്കു​ക: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കോ മ​റ്റോ ല​ഭി​ക്കു​ന്ന പി​ഴ​ക​ൾ (Fines) കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​തി​രു​ന്നാ​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യേ​ക്കാം.

വ്യാ​ജ വി​വ​ര​ങ്ങ​ൾ: വി​സ അ​പേ​ക്ഷ​യി​ലോ മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ക​രു​ത്

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക എ​ന്ന​തി​ലു​പ​രി, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​നാ​യി ജീ​വി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം എ​ന്ന് കു​ടി​യേ​റ്റ​കാ​ര്യ മ​ന്ത്രി ജൊ​ഹാ​ൻ ഫോ​ർ​സ്സെ​ൽ വ്യ​ക്ത​മാ​ക്കി.

സ്വീ​ഡി​ഷ് ഭ​ര​ണ​സം​വി​ധാ​ന​ത്തെ വ​ഞ്ചി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്റെ നി​ല​പാ​ട്.

പാ​ർ​ല​മെ​ന്റ് ഈ ​ബി​ൽ പാ​സാ​ക്കു​ക​യാ​ണെ​ങ്കി​ൽ വ​രു​ന്ന ജൂ​ലൈ 13 മു​ത​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സ്വീ​ഡ​നി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ​ക്കാ​രെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ഈ ​നി​യ​മ​മാ​റ്റം നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

സ്വീ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ രേ​ഖ​ക​ളും ടാ​ക്സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കു​ക മാ​ത്ര​മ​ല്ല കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

Sports

പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ ലോ​​ക റി​​ക്കാ​​ര്‍​ഡുകൾ തി​​രു​​ത്തി അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ്

ഉ​​പ്‌​​സാ​​ല (സ്വീ​​ഡ​​ന്‍): പ്രാ​​യം വെ​​റും 26. സ്വ​​ന്തം പേ​​രി​​ല്‍ ഒ​​രു രാ​​ജ്യാ​​ന്ത​​ര അ​​ത്‌ല​​റ്റി​​ക് മീ​​റ്റ്. ആ ​​മീ​​റ്റി​​ല്‍ സ്വ​​ന്തം പേ​​രി​​ലെ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ക.

ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ന്ന​​താ​​ണെ​​ങ്കി​​ലോ, 15-ാം ത​​വ​​ണ. ഇ​​തി​​നെ​​ല്ലാം പു​​റ​​മേ ക​​ഴി​​ഞ്ഞ ആ​​റ് വ​​ര്‍​ഷ​​മാ​​യി ലോ​​ക റി​​ക്കാ​​ര്‍​ഡ് കു​​ത്ത​​ക​​യാ​​ക്കി​​വ​​യ്ക്കു​​ക... ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രേ​​യൊ​​രു പ്ര​​തി​​ഭ​​യേ​​യു​​ള്ളൂ; മോ​​ണ്‍​ഡോ എ​​ന്ന വി​​ളി​​പ്പേ​​രു​​ള്ള, അ​​മേ​​രി​​ക്ക​​യി​​ല്‍ ജ​​നി​​ച്ച സ്വീ​​ഡി​​ഷ് പോ​​ള്‍​വോ​​ള്‍​ട്ട് സൂ​​പ്പ​​ര്‍​താ​​രം അ​​ര്‍​മാ​​ന്‍​ഡ് ഗു​​സ്താ​​വ് ഡു​​പ്ലാ​​ന്‍റി​​സ്.

►15-ാം ലോ​​ക റി​​ക്കാ​​ര്‍​ഡ്

പു​​രു​​ഷ പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ 15-ാം ത​​വ​​ണ​​യും അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി. ഉ​​പ്‌​​സാ​​ല​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മോ​​ണ്‍​ഡോ ക്ലാ​​സി​​ക്കി​​ല്‍ 6.31 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്താ​​യി​​രു​​ന്നു ത​​ന്‍റെ പേ​​രി​​ലു​​ള്ള ലോ​​ക റി​​ക്കാ​​ര്‍​ഡ് 15-ാം ത​​വ​​ണ​​യും ഡു​​പ്ലാ​​ന്‍റി​​സ് തി​​രു​​ത്തി​​യ​​ത്. 6.31 മീ​​റ്റ​​ര്‍ ആ​​ദ്യ​​ശ്ര​​മ​​ത്തി​​ല്‍​ത്ത​​ന്നെ ഡു​​പ്ലാ​​ന്‍റി​​സ് ക്ലി​​യ​​ര്‍ ചെ​​യ്തു.

ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ അ​​ഡോ​​പ്റ്റ​​ഡ് ഹോം ​​ടൗ​​ണാ​​യ ഉ​​പ്‌​​സാ​​ല​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഇ​​വ​​ന്‍റി​​ല്‍ വെ​​റും നാ​​ല് ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ് പോ​​ളി​​ല്‍ കു​​ത്തി വാ​​യു​​വി​​ല്‍ ഉ​​യ​​ര്‍​ന്നു ചാ​​ടി​​യ​​ത്. ആ​​ദ്യ ശ്ര​​മം 5.65 മീ​​റ്റ​​ര്‍. തു​​ട​​ര്‍​ന്ന് 5.90, 6.08 മീ​​റ്റ​​റു​​ക​​ളും ക്ലി​​യ​​ര്‍ ചെ​​യ്തു. തു​​ട​​ര്‍​ന്ന് 23 സെ​​ന്‍റി​​മീ​​റ്റ​​ര്‍ ഉ​​യ​​ര്‍​ത്തി, 6.31 മീ​​റ്റ​​റി​​ലേ​​ക്ക് ബാ​​ര്‍ വ​​യ്ക്കാ​​ന്‍ ഡു​​പ്ലാ​​ന്‍റി​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഒ​​റ്റ​​ച്ചാ​​ട്ട​​ത്തി​​ല്‍ ഡു​​പ്ലാ​​ന്‍റി​​സ് പു​​തി​​യ ലോ​​ക റി​​ക്കാ​​ര്‍​ഡി​​ല്‍. ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ്, സ്വീ​​ഡ​​നി​​ല്‍​വ​​ച്ച് ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ന്ന​​ത്. 2025 ജൂ​​ണി​​ല്‍ സ്റ്റോ​​ക്‌​​ഹോ​​മി​​ല്‍​വ​​ച്ച് 6.28 ക്ലി​​യ​​ര്‍ ചെ​​യ്ത് റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച​​താ​​യി​​രു​​ന്നു ആ​​ദ്യ​​ത്തേ​​ത്.

► മോ​​ണ്‍​ഡോ/​​ഉ​​ല​​ക​​നാ​​യ​​ക​​ന്‍

കു​​ട്ടി​​ക്കാ​​ലം മു​​ത​​ല്‍ മോ​​ണ്‍​ഡോ എ​​ന്നാ​​യി​​രു​​ന്നു അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സി​​നെ സു​​ഹൃ​​ത്തു​​ക്ക​​ള്‍ വി​​ളി​​ച്ചി​​രു​​ന്ന​​ത്. മോ​​ണ്‍​ഡോ എ​​ന്ന ഇ​​റ്റാ​​ലി​​യ​​ന്‍ വാ​​ക്കി​​ന്‍റെ അ​​ര്‍​ഥം ലോ​​കം എ​​ന്നാ​​ണ്. ത​​ന്‍റെ വി​​ളി​​പ്പേ​​രി​​നെ സാ​​ധൂ​​ക​​രി​​ച്ച് പോ​​ള്‍​വോ​​ള്‍​ട്ടി​​ലെ ഉ​​ല​​ക​​നാ​​യ​​ക​​നാ​​യി​​രി​​ക്കു​​ക​​യാ​​ണ് അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ്.

മോ​​ണ്‍​ഡോ ക്ലാ​​സി​​ക്ക് എ​​ന്നാ​​ണ് ഉ​​പ്‌​​സാ​​ല​​യി​​ല്‍ ന​​ട​​ന്ന മീ​​റ്റി​​ന്‍റെ പേ​​ര് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2020 ഫെ​​ബ്രു​​വ​​രി എ​​ട്ട് മു​​ത​​ല്‍ പോ​​ള്‍​വോ​​ള്‍​ട്ടി​​ലെ ലോ​​ക റി​​ക്കാ​​ര്‍​ഡ് ഈ ​​സ്വീ​​ഡി​​ഷ് താ​​ര​​ത്തി​​നു സ്വ​​ന്തം. 2025 സെ​​പ്റ്റം​​ബ​​റി​​ല്‍ ടോ​​ക്കി​​യോ​​യി​​ല്‍ ന​​ട​​ന്ന ലോ​​ക അ​​ത്‌ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ലാ​​യി​​രു​​ന്നു അ​​വ​​സാ​​ന​​മാ​​യി മോ​​ണ്‍​ഡോ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി​​യ​​ത്.

നോ​​ര്‍​വെ​​യു​​ടെ സോ​​ണ്‍​ഡ്രെ ഗു​​ട്ടോം​​സെ​​ന്‍ (6.00 മീ​​റ്റ​​ര്‍) മോ​​ണ്‍​ഡോ ക്ലാ​​സി​​ക്കി​​ല്‍ വെ​​ള്ളി നേ​​ടി. അ​​തേ​​സ​​മ​​യം, ഗ്രീ​​ക്ക് ഇ​​ന്‍​ഡോ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 6.17 മീ​​റ്റ​​ര്‍ കു​​റി​​ച്ച എ​​മ്മാ​​നു​​വി​​ല്‍ ക​​രാ​​ലി​​സി​​ന് 6.00 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ഡു​​പ്ലാ​​ന്‍റി​​സി​​നു​​ശേ​​ഷം 6.17 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്ത ആ​​ദ്യ പോ​​ള്‍​വോ​​ള്‍​ട്ട​​റാ​​ണ് ഗ്രീ​​സി​​ന്‍റെ ക​​രാ​​ലി​​സ്.

National

മും​ബൈ​യി​ൽ സ്വീ​ഡി​ഷ് യു​വാ​വ് മ​രി​ച്ച സം​ഭ​വം; ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ

മും​ബൈ: ന​വി മും​ബൈ​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച സ്വീ​ഡി​ഷ് യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​തെ​ന്ന് പോ​ലീ​സ്. സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോം സ്വ​ദേ​ശി ആ​ൽ​ഡെ എ​ഡ്വേ​ർ​ഡ് ജാ​ൻ(25) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച വാ​ഷി​യി​ലെ ര​ഘു​ലീ​ല മാ​ളി​ൽ ന​ട​ന്ന സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു എ​ഡ്വേ​ർ​ഡ് ജാ​ൻ. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഗേ​റ്റ് ചാ​ടി ക​ട​ക്കു​ന്ന​തും ഇ​തി​നി​ടെ വീ​ഴു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ൽ​ഡെ​യു​ടെ മ​ര​ണ​വാ​ർ​ത്ത കു​ടും​ബ​ത്തെ അ​റി​യി​ക്കാ​ൻ ന​വി മും​ബൈ പോ​ലീ​സ് ‌സ്വീ​ഡി​ഷ് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​പ​ക​ട മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സാ​ൻ​പാ​ഡ പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ട്രെ​യി​ല​റി​ലേ​റി സ്വീ​ഡീ​ഷ് പ​ള്ളി​യു​ടെ ച​രി​ത്ര​യാ​ത്ര

സ്റ്റോ​ക്‌​ഹോം: കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും അ​പ്പാ​ടെ ഒ​രി​ട​ത്തു​നി​ന്ന് നീ​ക്കു​ന്ന​ത് സ​മീ​പ​കാ​ല​ത്തു പ​തി​വാ​ണെ​ങ്കി​ലും ഒ​രു പ​ള്ളി അ​പ്പാ​ടെ മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റു​ന്ന​ത് അ​പൂ​ർ​വ​സം​ഭ​വ​മാ​ണ്.

സ്വീ​ഡ​നി​ലെ വ​ട​ക്ക​ൻ ലാ​പ്‌​ലാ​ൻ​ഡ് പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട കി​രു​ണ ന​ഗ​ര​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ലൂ​ഥ​റ​ൻ പ​ള്ളി​യാ​ണു പൂ​ർ​വ​സ്ഥാ​ന​ത്തു​നി​ന്ന് അ​തേ​പ​ടി മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്.

672 ട​ൺ ഭാ​ര​മു​ള്ള പ​ള്ളി റി​മോ​ട്ട് ക​ൺ​ട്രോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ലാ​റ്റ്ബെ​ഡ് ട്രെ​യി​ല​റി​നു മു​ക​ളി​ലാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ള്ളി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള കൂ​റ്റ​ൻ ട്രെ​യി​ല​റി​നു പോ​കാ​നാ​യി ന​ഗ​ര​ത്തി​ലെ റോ​ഡ് 24 മീ​റ്റ​ർ വീ​തി കൂ​ട്ടി വി​ക​സി​പ്പി​ച്ചി​രു​ന്നു.

ന​ഗ​ര​ത്തെ വ​ലം​വ​ച്ചു​ള്ള ര​ണ്ടു ദി​വ​സ​ത്തെ ച​രി​ത്ര​യാ​ത്ര​യ്ക്കൊ​ടു​വി​ലാ​ണ് പ​ള്ളി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ട്രെ​യി​ല​ർ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ക.

പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം പ്രാ​ദേ​ശി​ക​സ​മ​യം ചൊവ്വാഴ്ച രാ​വി​ലെ എ​ട്ടി​നാ​ണു സ്വീ​ഡ​നി​ലെ ഏ​റ്റ​വും മ​നോ​ഹ​ര നി​ർ​മി​തി​ക​ളി​ലൊ​ന്നാ​യ ഈ ​പ​ള്ളി​യു​ടെ ച​രി​ത്ര​പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ട്രെ​യി​ല​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും. കി​രു​ണ ക്യാ​ർ​ക്ക എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​പ​ള്ളി 1912ലാ​ണു നി​ർ​മി​ച്ച​ത്.

പ്ര​മു​ഖ ഇ​രു​ന്പ​യി​ര് ക​ന്പ​നി​യാ​യ എ​ൽ​കെ​എ​ബി​യു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​രു​ന്പ​യി​ര് ഖ​ന​ന പ​ദ്ധ​തി സൃ​ഷ്‌​ടി​ക്കു​ന്ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണു ത​ടി​ക​ളാ​ൽ നി​ർ​മി​ത​മാ​യ ഈ ​പ​ള്ളി മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഖ​ന​നം മൂ​ലം പ​ള്ളി മാ​ത്ര​മ​ല്ല, അ​ടി​ത്ത​റ​യി​ൽ ബ​ല​ക്ഷ​യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​രു​ന ടൗ​ൺ മു​ഴു​വ​നാ​യും മാ​റ്റി​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യാ​ണ്. പ​ള്ളി​യു​ൾ​പ്പെ​ടെ കി​രു​ണ ടൗ​ൺ​സെ​ന്‍റ​ർ അ​പ്പാ​ടെ മാ​റ്റു​ന്ന പ്ര​വൃ​ത്തി 2004ലാ​ണ് തു​ട​ങ്ങി​യ​ത്.

ടൗ​ൺ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും പു​തി​യ ടൗ​ൺ​സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും 2022 സെ​പ്റ്റം​ബ​റി​ലാ​ണു ന​ട​ന്ന​ത്. പ​ള്ളി ത​ത്‌​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റു​ന്ന​തി​ന് 52 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണു ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു മു​ട​ക്കു​ന്ന​ത് ഖ​ന​ന ക​ന്പ​നി​യാ​യ എ​ൽ​കെ​എ​ബി​യാ​ണ്. പ​ള്ളി കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ 23 സാം​സ്കാ​രി​ക​കേ​ന്ദ്ര​ങ്ങ​ളും ഇ​തു​പോ​ലെ മാ​റ്റി​സ്ഥാ​പി​ക്കും.

ലോ​ക​ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​സം​ഭ​വ​മെ​ന്നാ​ണ് പ​ള്ളി​യു​ടെ സ്ഥാ​ന​മാ​റ്റ​ത്തെ എ​ൽ​കെ​എ​ബി വി​ശേ​ഷി​പ്പി​ച്ച​ത്.

Latest News

Corehub Up