Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tampering

ലോ​ട്ട​റി ടി​ക്ക​റ്റി​ൽ കൃ​ത്രി​മം കാ​ണി​ച്ച് പ​ണം ത​ട്ടി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ 

കൊ​ച്ചി: ലോ​ട്ട​റി ടി​ക്ക​റ്റി​ൽ കൃ​ത്രി​മം കാ​ണി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പു​ന​ലൂ​ർ ക​രു​വാ​ലൂ​ർ വെ​ച്ച​മ്പു ബ്ലാ​ത്തൂ​ർ വീ​ട്ടി​ൽ ഷാ​ജി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കാ​ല​ടി പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ലീ​ശ്വ​രം ക​മ്പ​നി​പ്പ​ടി​യി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന എ​ള​മ്പ​ക​പ്പി​ള്ളി സ്വ​ദേ​ശി​യേ​യാ​ണ് ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​ത്. 

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി 5000 രൂ​പ സ​മ്മാ​നം ല​ഭി​ച്ച​താ​യി ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2300 രൂ​പ​യു​ടെ ടി​ക്ക​റ്റും 2700 രൂ​പ പ​ണ​മാ​യും ഇ​യാ​ൾ വാ​ങ്ങി​യെ​ടു​ത്തു. 

ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം, പാ​രി​പ്പി​ള്ളി, പൂ​യ​പ്പ​ള്ളി, കൊ​ട്ടി​യം, കാ​യം​കു​ളം, എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ പ​തി​മൂ​ന്ന് കേ​സു​ക​ളു​ണ്ട്.  
എ​സ്എ​ച്ച്ഒ എ. ​അ​ജ്മ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി പി. ​നാ​യ​ർ, എ​എ​സ്ഐ മ​നോ​ജ് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ ര​ജി​ത്ത് രാ​ജ​ൻ, സി​പി​ഒ​മാ​രാ​യ കെ.​ആ​ർ. ധ​നേ​ഷ്, ഷി​ജോ പോ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up