Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tariffs

നി​ർ​ബ​ന്ധി​ത തൊ​ഴി​ലി​ന് യു​എ​സ് ചു​ങ്കം ഇ​ന്ത്യ കു​റ​ഞ്ഞ സ്ലാ​ബി​ൽ

വാ​ഷിം​​ഗ്ട​​ൺ ഡി​സി: നി​​ർ​​ബ​​ന്ധി​​ത തൊ​​ഴി​​ൽ ത​​ട​​യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ തീ​​രു​​വ​​യി​​ൽ, ഇ​​ന്ത്യ കു​​റ​​ഞ്ഞ സ്ലാ​​ബി​​ൽ ഇ​​ടം​​ നേ​​ടി.

നേ​​ര​​ത്തെ ഇ​​ന്ത്യ​​ക്ക് 12.5 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്താ​​നാ​​ണു യു​​എ​​സ് തീ​​രു​​മാ​​നി​​ച്ച​​തെ​​ങ്കി​​ലും തൊ​​ഴി​​ൽ​​ന​​യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ളെ​​യും ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​വ്യാ​​പാ​​ര ന​​യ​​ത്തി​​ലെ ഭേ​​ദ​​ഗ​​തി​​ക​​ളെ​​യും തു​​ട​​ർ​​ന്നാ​​ണ് നി​​ര​​ക്ക് കു​​റ​​ച്ച​​ത്.

തീ​​രു​​വ​​യി​​ലെ ഇ​​ള​​വി​​നെ ഇ​​ന്ത്യ സ്വാ​​ഗ​​തം ചെ​​യ്തു. യു​​എ​​സു​​മാ​​യു​​ള്ള വി​​പു​​ല​​മാ​​യ ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രക്ക​​രാ​​ർ എ​​ത്ര​​യും വേ​​ഗം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ ഇ​​ന്ത്യ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്ന് വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടാ​​ൻ ഈ ​​തീ​​രു​​മാ​​നം സ​​ഹാ​​യി​​ക്കു​​മെ​​ന്ന് വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് വ്യ​​ക്ത​​മാ​​ക്കി.

ഓ​​ഫീ​​സ് ഓ​​ഫ് ദി ​​യു​​എ​​സ് ട്രേ​​ഡ് റെ​​പ്ര​​സെ​​ന്‍​റേ​​റ്റീ​​വ് വ്യാ​​ഴാ​​ഴ്ച പു​​റ​​ത്തു​​വി​​ട്ട ഉ​​ത്ത​​ര​​വു​​പ്ര​​കാ​​രം 60 രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് മേ​​ലാ​​ണ് 10 മു​​ത​​ൽ12.5 ശ​​ത​​മാ​​നം വ​​രെ പു​​തി​​യ തീ​​രു​​വ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​തി​​ൽ യു​​കെ, കാ​​ന​​ഡ, ഇ​​ന്തോ​​നേ​​ഷ്യ, ബം​​ഗ്ലാ​​ദേ​​ശ്, മെ​​ക്‌​​സി​​ക്കോ എ​​ന്നി​​വ​​യു​​ൾ​​പ്പ​​ടെ 17 രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​ണ് 10 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

ചൈ​​ന, വി​​യ​​റ്റ്‌​​നാം, താ​​യ്‌​​ല​​ൻ​​ഡ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് 12.5 ശ​​ത​​മാ​​നം തീ​​രു​​വ​​യാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് യു​​എ​​സ് വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ക്ഷ​​മ​​ത ന​​ൽ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

International

ട്രംപിന് കനത്ത തിരിച്ചടി; താരിഫ് ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാ​ഗമായി ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി.

വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്‍റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി.

ഒൻപത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ താത്പര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഉയർന്ന താരിഫ് ചുമത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. അതേസമയം ഇങ്ങനെ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനിർമാണത്തിലൂടെ യുഎസ് കോണ്‍ഗ്രസിനു മാത്രമാണ് ഈ അധികാരം ഭരണഘടന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.

ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.

National

തീരുവ കുറച്ച് യുഎസ്; ട്രംപിന് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.

എന്‍റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്‍റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.

നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

International

ഗ്രീൻലാൻഡ് മോഹത്തെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ തീരുവ; ട്രംപിന്‍റെ അടുത്ത ഭീഷണി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ മോ​​​ഹ​​​ത്തി​​​ന് എ​​​തി​​​രു നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ചു​​​മ​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വേ​​​ണ​​​മെ​​​ന്ന് ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഏ​​​തൊ​​​ക്കെ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ക​​​യെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​പ്ര​​​തി​​​നി​​​ക​​​ൾ​​​ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 11 അം​​​ഗ കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നു​​​ള്ള പി​​​ന്തു​​​ണ​​​യും സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളും സ​​​മ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യെ​​​ൻ​​​സ് ഫ്രെ​​​ഡ​​​റി​​​ക് നീ​​​ൽ​​​സ​​​ൺ, ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​മി​​​തി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

International

ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ: വി​ധി പ​റ​യു​ന്ന​ത് വീ​ണ്ടും മാ​റ്റി യു​എ​സ് സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​മേ​ൽ ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​ത്തീ​രു​വ ചു​മ​ത്തി​യ​തി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​തെ യു​എ​സ് സു​പ്രീം കോ​ട​തി.

കേ​സി​ൽ മൂ​ന്ന് വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി അ​ന്തി​മ വി​ധി പ​റ​ഞ്ഞി​ല്ല. വി​ധി പ​റ​യു​ന്ന പു​തി​യ തീ​യ​തി​യും കോ​ട​തി അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രീം കോ​ട​തി ഈ ​കേ​സി​ൽ വി​ധി പ​റ​യാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് വി​ധി​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ത്ത​ര​ത്തി​ൽ തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നു നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നു കാ​ട്ടി വി​വി​ധ ക​മ്പ​നി​ക​ളും 12 സം​സ്ഥാ​ന​ങ്ങ​ളു​മാ​ണു സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. തീ​രു​വ ഉ​യ​ർ​ത്ത​ൽ യു​എ​സി​നു സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ ക​രു​ത്തേ​കി​യെ​ന്ന വാ​ദ​മാ​ണു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​ത്.

Business

ചൈനാ സ്റ്റീലിനെ പിടിച്ചുകെട്ടാൻ മൂന്നു വർഷത്തേക്ക് തീരുവ ഏർപ്പെടുത്തി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നാ​യി സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ സ​ർ​ക്കാ​ർ. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ തീ​രു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലെ​വി ആ​ദ്യ വ​ർ​ഷം 12 ശ​ത​മാ​നം, ര​ണ്ടാം വ​ർ​ഷം 11.5, മൂ​ന്നാം വ​ർ​ഷം 11 എ​ന്നീ നി​ര​ക്കി​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ചൈ​ന​യി​ൽ ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന​ത്. ചൈ​ന, നേ​പ്പാ​ൾ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു ലെ​വി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ, സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​തീ​രു​വ ബാ​ധ​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ല​വാ​ര​മി​ല്ലാ​ത്ത​തും കു​റ​ഞ്ഞ വി​ല​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ആ​ഭ്യ​ന്ത​ര ഉ​രു​ക്കു വ്യ​വ​സാ​യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. 200 ദി​വ​സ​ത്തേ​ക്ക് 12 ശ​ത​മാ​നം താ​ത്കാ​ലി​ക തീ​രു​വ ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​റ​ക്കു​മ​തി അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​തോ​ടെ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് റെ​മ​ഡീ​സ് തീ​രു​വ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ക്കു​നി​ർ​മാ​താ​ക്ക​ളാ​ണ് ചൈ​ന. 2024-ൽ ​ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​രു​ക്കു​ക​യ​റ്റു​മ​തി​യാ​ണ് ചൈ​ന ന​ട​ത്തി​യ​ത്. 100 മി​ല്യ​ൺ ട​ൺ സ്റ്റീ​ൽ ക​യ​റ്റു​മ​തി​യാ​ണ് 2024-ൽ ​ചൈ​ന ന​ട​ത്തി​യ​ത്.

International

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് യു​എ​സ് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം വ​രെ നി​കു​തി ചു​മ​ത്താ​ൻ മെ​ക്സി​ക്കോ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. മെ​ക്സി​ക്കോ​യു​ടെ താ​രി​ഫു​ക​ൾ 2026 ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

മെ​ക്സി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ എ​ൽ യൂ​ണി​വേ​ഴ്സ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, ചെ​റി​യ കാ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ, തു​ക​ൽ വ​സ്തു​ക്ക​ൾ, പേ​പ്പ​ർ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, അ​ലു​മി​നി​യം, ട്രെ​യി​ല​റു​ക​ൾ, ഗ്ലാ​സ്, സോ​പ്പു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മെ​ക്സി​ക്കോ തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ മെ​ക്സി​ക്കോ​യു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ ​നീ​ക്കം തി​രി​ച്ച​ടി​യാ​കും.

International

കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി യു​എ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ ചു​മ​ത്തി​യ തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​തെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ളെ ഗു​രു​ത​ര തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ൽ കാ​ന​ഡ​ക്കു​മേ​ൽ 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തു​ക​യാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​ന​ഡ ടി​വി പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

1987ലെ ​പ്ര​സം​ഗ​ത്തി​ൽ, തീ​രു​വ​ക​ൾ ഓ​രോ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​യെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ടു​ത്ത വ്യാ​പാ​ര യു​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​സം​ഗ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്‍റാ​റി​യോ സ​ർ​ക്കാ​ർ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡ് റീ​ഗ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​പ​ര​സ്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന​ഡ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ട്രം​പ് ശ​ക്ത​മാ​ക്കി​യ​ത്.

National

യു​എ​സ് തീ​രു​വ: പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി

 

 

ന്യൂ​ഡ​ല്‍​ഹി: യു​എ​സ് ചു​മ​ത്തി​യ ഉ​യ​ര്‍​ന്ന തീ​രു​വ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ശ്വാ​സ പാ​ക്കേ​ജ് ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.

സാ​ഹ​ച​ര്യം ഉ​ട​ന്‍ മാ​റു​മെ​ന്നു പ​റ​ഞ്ഞ് ക​യ​റ്റു​മ​തി​ക്കാ​രെ ഉ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ യു​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം താ​രി​ഫു​ക​ള്‍ ബാ​ധി​ച്ച വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് പാ​ക്കേ​ജ് എ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ പ​ല ഘ​ട​ക​ങ്ങ​ള​ട​ങ്ങി​യ പാ​ക്കേ​ജാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി​ക്കാ​രെ സം​ബ​ന്ധി​ച്ച് പു​തി​യ വി​പ​ണി​ക​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. റ​ഷ്യ​യി​ല്‍​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​മെ​ന്നും സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഗ​സ്റ്റ് 27 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഈ ​അ​ധി​ക തീ​രു​വ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​വി​ധ സെ​ക്ട​റു​ക​ളി​ലെ ക​യ​റ്റു​മ​തി​ക്കാ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up