Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tea

'മാ​ച്ച' പാനീയത്തിന് ​ഇന്ത്യ​യി​ല്‍ വർധിച്ച ജ​ന​പ്രീ​തി

ജാ​പ്പ​നീ​സ് ചാ​യ സൽക്കാരങ്ങളു​മാ​യി പ​ര​മ്പ​രാ​ഗ​ത​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന മാ​ച്ച എ​ന്ന പ​ച്ച​നി​റ​ത്തി​ലു​ള്ള പാ​നീ​യം, ഇ​ന്ത്യ​യി​ല്‍ വ​ര്‍ധി​ച്ച ജ​ന​പ്രീ​തി നേ​ടു​ക​യാ​ണ്. ക​ഫേ​ക​ളി​ലും വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യു​ള്ള പാ​ച​ക​ക്കു​റി​പ്പു​ക​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ തെ​ര​ച്ചി​ലു​ക​ളി​ലും ജ​ന​പ്രീ​തി ഉ​ണ്ടാ​ക്കു​ക​യാ​ണ്.

​വ​ര്‍ധി​ച്ചു​വ​രു​ന്ന താ​ത്പ​ര്യം പാ​നീ​യ ക​മ്പ​നി​ക​ള്‍ക്ക് പു​തി​യ അ​വ​സ​ര​മാ​ണ് തു​റ​ന്നു​ന​ല്‍കു​ന്ന​ത്. അ​ടു​ത്ത എ​ട്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​ന്‍ മാ​ച്ച വി​പ​ണി​യു​ടെ മൂ​ല്യം ഇ​ര​ട്ടി​യി​ല​ധി​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഗ്രാ​ന്‍ഡ് വ്യൂ ​റി​സ​ര്‍ച്ചി​ന്‍റെ റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച്, 2025ല്‍ ​ഇ​ന്ത്യ​യി​ലെ മാ​ച്ച ടീ ​വി​പ​ണി 4.57 കോ​ടി ഡോ​ള​ര്‍ വ​രു​മാ​നം നേ​ടി​യി​രു​ന്നു. ഇ​ത് 2026-നും 2033-​നും ഇ​ട​യി​ല്‍ 9.8% വാ​ര്‍ഷി​ക വ​ള​ര്‍ച്ചാ​നി​ര​ക്കോ​ടെ 2033ഓ​ടെ 9.64 കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. 2025-ലെ ​ആ​ഗോ​ള മാ​ച്ച ടീ ​വി​പ​ണി വ​രു​മാ​ന​ത്തി​ന്‍റെ 4.7 ശ​ത​മാ​നം ഇ​ന്ത്യ​യി​ല്‍നി​ന്നാ​യി​രു​ന്നു.

ഗൂഗിൾ സെർച്ചിലും വർധന

ഗൂ​ഗി​ള്‍ ഇ​ന്ത്യ​യു​ടെ തി​ര​ച്ചി​ല്‍ വി​വ​ര​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഈ ​വ​ര്‍ധി​ച്ചു​വ​രു​ന്ന താ​ത്പ​ര്യം കാ​ണി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ‘how to make matcha’ (മാ​ച്ച എ​ങ്ങ​നെ ഉ​ണ്ടാ​ക്കാം) എ​ന്ന തെ​ര​ച്ചി​ലി​ല്‍ 1,300% വ​ര്‍ധ​ന​യു​ണ്ടാ​യി. കൂ​ടാ​തെ ‘matcha protein’ (മാ​ച്ച പ്രോ​ട്ടീ​ന്‍) എ​ന്ന തെ​ര​ച്ചി​ല്‍ 2,500 ശ​ത​മാ​ന​വും ‘matcha health’ (മാ​ച്ച ആ​രോ​ഗ്യം) എ​ന്ന തെ​ര​ച്ചി​ല്‍ 1,000 ശ​ത​മാ​ന​വും വ​ര്‍ധി​ച്ചു. വ​ര്‍ധി​ച്ചു​വ​രു​ന്ന ഈ ​ ആ​വ​ശ്യ​ക​ത​യു​ടെ യ​ഥാ​ര്‍ഥ സൂ​ച​ന​ക​ള്‍ ക​ഫേ കൗ​ണ്ട​റു​ക​ളി​ല്‍ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ല്‍ ത​ങ്ങ​ളു​ടെ മാ​ച്ച പാ​നീ​യ​ങ്ങ​ളു​ടെ വി​ല്പ​ന ഇ​ര​ട്ടി​യോ​ള​മാ​യെ​ന്ന് ടാ​റ്റ സ്റ്റാ​ര്‍ബ​ക്‌​സ് വ്യ​ക്ത​മാ​ക്കി. മും​ബൈ, ബം​ഗ​ളൂ​രു, ഡ​ല്‍ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ബ്‌​കോ ക​ഫേ​ക​ളി​ലെ പാ​നീ​യ വി​ല്പ​ന​യു​ടെ ശ​രാ​ശ​രി 24 ശ​ത​മാ​ന​വും മാ​ച്ച പാ​നീ​യ​ങ്ങ​ളാ​ണ്.

പ്രീ​മി​യം ക​ഫേ മെ​നു​ക​ള്‍ക്ക​പ്പു​റ​ത്തേ​ക്ക് മാ​ച്ച​യെ എ​ത്തി​ക്കു​ക​യും, പാ​ക്ക് ചെ​യ്ത പാ​നീ​യ​ങ്ങ​ള്‍, ഇ​ന്‍സ്റ്റ​ന്‍റ് മി​ക്‌​സു​ക​ള്‍, ഭ​ക്ഷ്യോത്പ​ന്ന​ങ്ങ​ള്‍, ജ​ന​പ്രി​യ​മാ​യ ഐ​സ്ഡ് പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ഉ​പ​ഭോ​ക്തൃ വി​ഭാ​ഗ​മാ​ക്കി ഇ​തി​നെ മാ​റ്റു​ക​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

പു​രാ​ത​ന​മാ​യ ഒ​രു ചാ​യ​യ്ക്ക് പു​തി​യ സ്വീ​കാ​ര്യ​ത

സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​തി​ന്‍റെ തി​ള​ക്ക​മു​ള്ള പ​ച്ച​നി​റ​ത്തെ പ്ര​ശ​സ്ത​മാ​ക്കു​ന്ന​തി​നും വ​ള​രെ മു​ന്‍പേത​ന്നെ മാ​ച്ച​യു​ടെ ച​രി​ത്രം ആ​രം​ഭി​ച്ചി​രു​ന്നു. ക്രി​സ്തു​വ​ര്‍ഷം 960 മു​ത​ല്‍ 1279 വ​രെ​യു​ള്ള സോ​ങ് രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ ചൈ​ന​യി​ലാ​ണ് പൊ​ടി​ച്ച തേ​യി​ല ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​ന്നു നാം ​കാ​ണു​ന്ന രീ​തി​യി​ലു​ള്ള മാ​ച്ച വി​ക​സി​ച്ച​ത് 1300-നും 1600-​നും ഇ​ട​യി​ല്‍ ജ​പ്പാ​നി​ലാ​ണ്. ചൈ​ന​യി​ല്‍നി​ന്ന് ക​ല്ലു​ര​ലു​ക​ളും മു​ള​കൊ​ണ്ടു​ള്ള വി​സ്‌​കു​ക​ളും അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണി​തെ​ന്ന് സ​തേ​ണ്‍ ക​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ റെ​ബേ​ക്ക കോ​ര്‍ബെ​റ്റ് ത​ന്‍റെ 2026-ലെ ‘Matcha: A Short History from the Song Dynasty to Social Media’’ ​എ​ന്ന ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ല്‍ കു​റി​ക്കു​ന്നു.

ജ​പ്പാ​നി​ല്‍, ‘ചാ​നോ​യു’ (chanoyu) എ​ന്ന ചാ​യ​ച്ച​ട​ങ്ങു​മാ​യി മാ​ച്ച അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത​മാ​യി, പാ​ലോ മ​ധു​ര​മോ ചേ​ര്‍ക്കാ​തെ ചൂ​ടു​വെ​ള്ള​ത്തി​ല്‍ ഈ ​പൊ​ടി ക​ല​ക്കി​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​ണു​പ്പി​ച്ചും മ​ധു​രം ചേ​ര്‍ത്തും പാ​ല്‍, ഫ്രൂ​ട്ട്‌​സ് അ​ല്ലെ​ങ്കി​ല്‍ എ​സ്പ്ര​സോ എ​ന്നി​വ ക​ല​ര്‍ത്തി​യും ത​യാ​റാ​ക്കു​ന്ന ആ​ധു​നി​ക ക​ഫേ രീ​തി പ​ര​മ്പ​രാ​ഗ​ത രീ​തി​യേ​ക്കാ​ള്‍ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്.

ഈ ​പു​തി​യ മാ​റ്റം, മാ​ച്ച​യെ​ക്കു​റി​ച്ച് മു​ന്‍പ​രി​ച​യ​മി​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഇ​തി​നെ കൂ​ടു​ത​ല്‍ പ്രി​യ​ങ്ക​ര​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​താ​യി കോ​ര്‍ബെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ക​ഫേ ശൃം​ഖ​ല​ക​ള്‍ ഇ​തി​ന് എ​ളു​പ്പ​മു​ള്ള തു​ട​ക്കം ന​ല്‍കി​യ​പ്പോ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​തി​ന്‍റെ പ​ച്ച​നി​റ​വും ത​യാ​റാ​ക്കു​ന്ന രീ​തി​യും വ്യ​ത്യ​സ്ത രു​ചി​ക​ളും ജ​ന​പ്രി​യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു.

Business

ഉത്സവദിനങ്ങൾ കാർഷികമേഖലയെ തളർത്തുമോ‍?

കാ​ർ​ഷി​ക​മേ​ഖ​ല ക്രി​സ്‌​മ​സ്‌ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്‌ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​ത് ഉ​ത്പ​ന്ന വി​പ​ണി​ക​ളെ ത​ള​ർ​ത്തും. കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി​യ​തു വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴിതെ​ളി​ച്ചു. പു​തി​യ ഏ​ലം വി​റ്റു​മാ​റാ​ൻ ഉ​ത്പാ​ദ​ക​ർ മ​ത്സ​രി​ച്ചു. മ​ഞ്ഞു​വീ​ഴ്‌​ച രൂ​ക്ഷ​മാ​യ​തോ​ടെ തേ​യി​ല ഉ​ത്പാ​ദ​നം സ്‌​തം​ഭി​ച്ചു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ വി​ലത്ത​ക​ർ​ച്ച​യി​ൽ, വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ത​ക​ർ​ച്ച​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല മി​ല്ലു​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ജാ​പ്പ​നീ​സ്‌ നാ​ണ​യ​ത്തി​നു വീ​ണ്ടും കാ​ലി​ട​റു​ന്നു, അ​വ​സ​രം നേ​ട്ട​മാ​ക്കാ​ൻ റ​ബ​റി​നാ​വു​മോ?

കു​രു​മു​ള​ക് ല​ഭ്യ​തക്കു​റ​വ്

കാ​ർ​ഷി​കമേ​ഖ​ല ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​ൽ മു​ൻ​നി​ര ഉ​ത്പ​ന്ന നീ​ക്കം ചു​രു​ങ്ങും. ഓ​ഫ്‌ സീ​സ​ൺ കാ​ല​യ​ള​വാ​യ​തി​നാ​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി. വി​ള​വെ​ടു​പ്പി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം, അ​തു​കൊ​ണ്ടുത​ന്നെ സ്റ്റോ​ക്കി​ന് ആ​ക​ർ​ഷക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പ​ല വ​ൻ​കി​ട ക​ർ​ഷ​ക​രും.

ഇ​തി​നി​ട​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം മു​ള​ക്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​ക്ക്‌ ഉ​യ​ർ​ത്തി വി​ല്പ​ന​ക്കാ​രെ വി​പ​ണി​യി​ലേ​ക്ക്‌ അ​ടു​പ്പി​ക്കാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ, ല​ഭ്യ​ത അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നൊ​ത്ത്‌ ഉ​യ​ർ​ന്ന​തു​മി​ല്ല. വാ​രാ​ന്ത്യം അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,400 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 71,400ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 8200 ഡോ​ള​ർ.

വി​യ​റ്റ്നാം ന​ട​പ്പു വ​ർ​ഷം 1.6 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ കു​രു​മു​ള​ക്‌ ക​യ​റ്റു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​യ​റ്റ്‌​നാം പെ​പ്പ​ർ ആ​ൻ​ഡ് സ്പൈ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹോ​ങ് തീ ​ലി​യ​ൻ. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഈ ​വ​ർ​ഷം അ​വ​ർ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ൽ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണു കാ​ഴ്‌​ച​വ​ച്ച​ത്‌. ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യ​ത്‌ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ഉ​ത്പാ​ദ​ക​രെ പ്രേ​രി​പ്പി​ക്കും. വി​യ​റ്റ്‌​നാ​മി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ഗ്രാ​മി​ന് ഒ​ന്ന​ര ല​ക്ഷം ഡോ​ങ്‌ വ​രെ ക​യ​റി.

ഏ​ല​ക്ക​യി​ൽ ആ​ശ്വാ​സം

ഏ​ല​ക്ക ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ എ​ത്തു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട്‌ ലേ​ലം വീ​തം ന​ട​ന്നു. ഈ ​അ​വ​സ​ര​ത്തി​ലും വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങി​യ ച​ര​ക്കി​ൽ ഏ​റി​യ പ​ങ്കും പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളും ക​യ​റ്റു​മ​തി​ക്കാ​രും ഏ​ല​ക്ക വാ​ങ്ങാ​ൻ മ​ത്സ​രി​ച്ച​ത്‌ ശ​രാ​ശ​രി ഇ​ന​ങ്ങ​ളെ കി​ലോയ്ക്ക് 2400 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ നി​ല​നി​ർ​ത്തി. ക്രി​സ്‌​മ​സ്‌ വേ​ള​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യ്‌​ക്ക്‌ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല.

തേ​യി​ല​യ്ക്കു ഭീ​ഷ​ണി​യാ​യി അ​തി​ശൈ​ത്യം

ശൈ​ത്യം ശ​ക്ത​മാ​യ​തോ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ തേ​യി​ല കൊ​ളു​ന്ത്‌ നു​ള്ള് സ്‌​തം​ഭി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​റ്റ​വും താ​ഴ്‌​ന്ന താ​പ​നി​ല​യി​ലാ​ണ്. മൂ​ന്നാ​റി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ലേ​ക്ക്‌ താ​ഴ്‌​ന്ന​ത്‌ തേ​യി​ല ഉ​ത്പാ​ദ​ന മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത സാ​മ്പ​ത്തി​കന​ഷ്‌​ടം വ​രു​ത്തി​വ​യ്ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തേ​യി​ല ഉ​ത്പാ​ദ​നം മൂ​ന്നു മാ​സ​മാ​യി കു​റ​വാ​ണ്. ഒ​ക്‌​ടോ​ബ​റി​ലും ന​വം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങി, ത​ണു​പ്പ്‌ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്നാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സൂ​ച​ന. വി​ദേ​ശ​ത്തു​നി​ന്നും തേ​യി​ല​യ്‌​ക്ക്‌ ശ​ക്ത​മാ​യ ഡി​മാ​ൻ​ഡ് തു​ട​രു​ന്ന​ത്‌ ഉ​യ​ർ​ന്ന വി​ല​യ്‌​ക്ക്‌ വ​ഴി​യൊ​രു​ക്കി. ഇ​ലത്തേ​യി​ല​ക​ൾ കി​ലോ ര​ണ്ട്‌ മു​ത​ൽ അ​ഞ്ച്‌ രൂ​പ വ​രെ ക​യ​റി​യ​പ്പോ​ൾ പൊ​ടിത്തേ​യി​ല​ക​ൾ​ക്ക്‌ എ​ട്ട്‌ രൂ​പ വ​രെ വ​ർ​ധി​ച്ചു.

വി​ല​യി​ടി​ഞ്ഞ് നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക്‌ ക​ന​ത്ത വി​ലത്ത​ക​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ഞ്ഞ്‌ സ്റ്റോ​ക്കു​ള്ള വെ​ളി​ച്ചെ​ണ്ണ വി​റ്റ​ഴി​ക്കാ​ൻ കാ​ണി​ച്ച തി​ടു​ക്കം വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ചു. ക്രി​സ്‌​മ​സ്‌ വേ​ള​യി​ൽ എ​ണ്ണ​യ്‌​ക്ക്‌ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​മെന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു വാ​രാ​രം​ഭം മു​ത​ൽ മി​ല്ലു​കാ​ർ. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്‌ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വി​ല​യി​ടി​ച്ചു ച​ര​ക്കു വി​റ്റു​മാ​റാ​നു​ള്ള അ​വ​സാ​ന ത​ന്ത്രം അ​വ​ർ പ്ര​യോ​ഗി​ച്ചു. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ 25,350 രൂ​പ​യി​ൽ നി​ന്നും 23,000ലേ​ക്ക്‌ ഇ​ടി​ഞ്ഞു. കൊ​പ്ര​യ്‌​ക്ക്‌ 2100 രൂ​പ കു​റ​ഞ്ഞ്‌ 16,200 യാ​യി.

അ​യ​ൽ സം​സ്ഥാ​ന​ത്ത്‌ നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ കൊ​ച്ചി വി​പ​ണി​യെ​യും പി​ടി​ച്ചു​ല​ച്ചു. വാ​രാ​ന്ത്യം വെ​ളി​ച്ചെ​ണ്ണ 31,900 രൂ​പ​യാ​യും കൊ​പ്ര 19,100 രൂ​പ​യാ​യും ഇ​ടി​ഞ്ഞു. പു​തുവ​ർ​ഷം പി​റ​ക്കു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ളി​കേ​ര ക​ർ​ഷ​ക​ർ.

റ​ബ​റി​നു തി​രി​ച്ച​ടിത​ന്നെ

ഏ​ഷ്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും അ​ക​ന്ന​ത്‌ റ​ബ​റി​നു തി​രി​ച്ച​ടി​യാ​യി. ജ​പ്പാ​ൻ പ​ലി​ശ നി​ര​ക്ക്‌ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലേ​ക്ക്‌ എ​ത്തി​ച്ച​ത്‌ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ നി​ന്നും വി​ദേ​ശ നി​ക്ഷേ​പ​ക​രെ അ​ക​റ്റി. യെ​ൻ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ റ​ബ​റി​ന്‍റെ ആ​ക​ർ​ഷ​ണം കു​റ​ച്ചു. ഇ​തോ​ടെ ഷീ​റ്റ്‌ വി​ല 333 യെ​ന്നി​ൽനി​ന്നും 328ലേ​ക്ക്‌ ഇ​ടി​ഞ്ഞു.

പ​ലി​ശനി​ര​ക്കി​ൽ അ​വ​ർ മാ​റ്റം വ​രു​ത്തി​യെ​ങ്കി​ലും നാ​ണ​യ​ത്തെ ബാ​ധി​ച്ച ത​ള​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല. യെ​ന്നി​ന്‍റെ മൂ​ല്യം 154ൽ​നി​ന്നും 157ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തു വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കും. എ​ന്നാ​ൽ, ഉ​ത്സ​വ ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ അ​വ​ർ വി​പ​ണി​യി​ൽ താ​ത്പ​ര്യം കാ​ണി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പുവ​രു​ത്താ​നാ​വി​ല്ല. സം​സ്ഥാ​ന​ത്ത്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 18,300 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 18,000 രൂ​പ​യി​ലു​മാ​ണ്.

Latest News

Corehub Up