x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നത് ചായയുടെ പേരിൽ, മരണം കുട്ടികളുടെ കൺമുന്നിൽ

മലപ്പുറം ബ്യൂറോ
Published: March 16, 2026 10:08 AM IST | Updated: March 16, 2026 10:17 AM IST

കൊല്ലപ്പെട്ട രജില. കൊലപാതകം നടന്ന വീട്.

നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായിചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു.

‌ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടിൽ  വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നിൽ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു.

രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷയിൽ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ ഓട്ടോ ഡ്രൈവർ കൂടിയാണ്.  രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നൽകിയത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റും.

Tags : murder police case death tea

Recent News

Corehub Up