Kerala
കൊച്ചി: സാങ്കേതികമായ തകരാറിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലമാണ് മെട്രോ സർവീസ് അരമണിക്കൂറോളം വൈകിയത്.
നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ 15 മിനിറ്റോളം പിടിച്ചിടുന്നുണ്ട്.
National
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു.
നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
National
കോൽക്കത്ത: സാങ്കേതിക തകരാറിനെത്തുടർന്ന് കോൽക്കത്തയിൽനിന്നുള്ള തായ് ലയണൽ എയർ വിമാനത്തിന്റെ സർവീസ് റദ്ദാക്കി.
കോൽക്കത്ത വിമാനത്താവളത്തിൽനിന്നും വിമാനം പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. ഇതോടെ സർവീസ് റദ്ദാക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 2.35നാണ് വിമാനം കോൽക്കത്തയിൽ ഇറങ്ങിയത്. 2.35ന് ഇവിടെനിന്നും ബാങ്കോക്കിലേക്ക് പോകേണ്ടതുമായിരുന്നു. വിമാനത്തിൽ 130 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്ന ചിറകിനോട് ചേർന്ന ഫ്ലാപ്പിലായിരുന്നു തകരാർ.