Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teenagers

പാ​മ്പാ​ർ പു​ഴ​യി​ൽ ര​ണ്ട് കൗ​മാ​ര​ക്കാ​ർ മു​ങ്ങിമ​രി​ച്ചു

മ​​റ​​യൂ​​ർ: മ​​റ​​യൂ​​ർ-​​കാ​​ന്ത​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ വേ​​ർ​​തി​​രി​​ക്കു​​ന്ന പാ​​മ്പാ​​ർ പു​​ഴ​​യി​​ലെ ആ​​ഴ​​മു​​ള്ള ക​​യ​​ത്തി​​ൽ നീ​​ന്താ​നി​​റ​​ങ്ങി​​യ ര​​ണ്ട് കൗ​​മാ​​ര​​ക്കാ​​ർ മു​​ങ്ങിമ​​രി​​ച്ചു.

കാ​​ന്ത​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ കീ​​ഴാ​​ന്തൂ​​ർ ഗ്രാ​​മ​​ത്തി​​ലെ ക​​ന്നി​​യ​​പ്പ​​ന്‍റെ മ​​ക​​ൻ ബാ​​ല​​മു​​രു​​ക​​ൻ (14), ഗു​​ഹ​​നാ​​ഥ​​പു​​രം സ്വ​​ദേ​​ശി സു​​ന്ദ​​ർ​​രാ​​ജി​​ന്‍റെ മ​​ക​​ൻ സ​​ഞ്ജി​​ത് (15) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

ഇ​​വ​​രോ​​ടൊ​​പ്പ​മു​​ണ്ടാ​​യി​​രു​​ന്ന ഗു​​ഹ​​നാ​​ഥ​​പു​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​നീ​​ഷി​​ന്‍റെ മ​​ക​​ൻ മ​​നു അ​​നീ​​ഷ് (15) അ​​പ​​ക​​ട​​ത്തി​​ൽനി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ടു. മ​​റ​​യൂ​​രി​​ലെ കാ​​ട്ടു​​തീ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്നാ​​ർ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘം സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി.

മ​​റ​​യൂ​​ർ പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എം. ​​ഷാ​​ജ​​ഹാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​വും ഉ​​ട​​ൻ എ​​ത്തി. ഏ​​റെ ശ്ര​​മി​​ച്ച് ഇ​​രു​​വ​​രെ​​യും ക​​യ​​ത്തി​​ൽ നി​​ന്ന് ക​​ര​​യി​​ലെ​​ത്തി​​ച്ചു. മ​​റ​​യൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഇ​​രു​​വ​​രു​​ടെ​​യും ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.

Latest News

Corehub Up