Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temperatures

ചുട്ടുപഴുത്ത് ഉത്തരേന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഗ​​​ൾ​​​ഫി​​​ലെ മ​​​ണ​​​ലാ​​​ര​​​ണ്യ​​​ങ്ങ​​​ളെ​​​ക്കാ​​​ളും ആ​​​ഫ്രി​​​ക്ക​​​യി​​​ലെ മ​​​രു​​​ഭൂ​​​മി​​​ക​​​ളെ​​​ക്കാ​​​ളും ചൂ​​​ട് ഇ​​​പ്പോ​​​ൾ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലാ​​​ണ്.

47 ഡി​​​ഗ്രി വ​​​രെ താ​​​പ​​​നി​​​ല​​​യി​​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ചു​​​ട്ടു​​​പൊ​​​ള്ളു​​​ന്പോ​​​ൾ ഇ​​​ന്ന​​​ലെ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ചൂ​​​ടേ​​​റി​​​യ നൂ​​​റ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 98 ന​​​ഗ​​​ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യി​​​ലാ​​​യി​​​രു​​​ന്നു. പ​​​ക​​​ൽ​​​സ​​​മ​​​യ​​​ത്തു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​തെ ജ​​​ന​​​ങ്ങ​​​ൾ വ​​​ല​​​യു​​​ന്പോ​​​ൾ ക​​​ന​​​ത്ത ചൂ​​​ട് ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളെ​​​യും വ​​​ല​​​യ്ക്കു​​​ന്നു.

ഡ​​​ൽ​​​ഹി​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ത​​​ടാ​​​ക​​​ങ്ങ​​​ളി​​​ൽ മീ​​​നു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ച​​​ത്തു​​​പൊ​​​ങ്ങു​​​ന്ന​​​ത് ക​​​ന​​​ത്ത ചൂ​​​ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാണ്.​​​ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ പ​​​ല​​​യി​​​ട​​​ത്തും കാ​​​ട്ടു​​​തീ​​​യും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ട്.

നൂ​​​റി​​​ൽ 98

പ്ര​​​മു​​​ഖ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്യു​​​ഐ ഡോ​​​ട് ഇ​​​ന്നി​​​ന്‍റെ ഇ​​​ന്ന​​​ല​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചൂ​​​ടു​​​ള്ള ന​​​ഗ​​​രം 47 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് താ​​​പ​​​നി​​​ല​​​യോ​​​ടെ ഒ​​​ഡീ​​​ഷ​​​യി​​​ലെ ബ​​​ലാം​​​ഗീ​​​റാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചൂ​​​ടു​​​ള്ള നൂ​​​റ് ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കി​​​ൽ നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ട് ന​​​ഗ​​​ര​​​ങ്ങ​​​ളൊ​​​ഴികെ 98 ന​​​ഗ​​​ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യി​​​ലാ​​​ണ്. ഒ​​​ഡീ​​​ഷ​​​യ്ക്കു തൊ​​​ട്ടു​​​പി​​​ന്നി​​​ൽ ഛത്തീ​​​സ്ഗ​​​ഡ്, ബി​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

വൈ​​​ദ്യു​​​തി ഉ​​​പ​​​യോഗ​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ്

ക​​​ന​​​ത്ത ചൂ​​​ട് എ​​​സി​​​ക​​​ളു​​​ടെ​​​യും ഫാ​​​നു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​ത്താ​​​തെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ഇ​​​ന്ധ​​​ന ഉ​​​പയോഗം എ​​​ക്കാ​​​ല​​​ത്തെ​​​യും വ​​​ലി​​​യ റി​​​ക്കാ​​​ർ​​​ഡി​​​ൽ. ഊ​​​ർ​​​ജ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് മേ​​​യ് 21ന് 270.82 ​​​ജി​​​ഗാ​​​വാ​​​ട്ടാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ക​​​ൽ​​​സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗം. ഉ​​​ഷ്ണ​​​ത​​​രം​​​ഗ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​മാ​​​ണ് വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ലെ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

കഴിഞ്ഞ18ന് ​​​വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗം 257.37 ജി​​​ഗാ​​​വാ​​​ട്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ 19ന് 260.45 ​​​ജി​​​ഗാ​​​വാ​​​ട്ടും 20ന് 265.44 ​​​ജി​​​ഗാ​​​വാ​​​ട്ടും 21ന് 270.82 ​​​ജി​​​ഗാ​​​വാ​​​ട്ടു​​​മാ​​​യി​​​രു​​​ന്നു പ​​​ക​​​ൽ​​​സ​​​മ​​​യ​​​ത്തു രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യം. വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ വൈ​​​ദ്യു​​​തി വി​​​വേ​​​ക​​​ത്തോ​​​ടെ​​​യും വി​​​വേ​​​ച​​​ന​​​ബു​​​ദ്ധി​​​യോ​​​ടെ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഊ​​​ർ​​​ജ​​​മ​​​ന്ത്രാ​​​ല​​​യം പൗ​​​ര​​​ന്മാ​​​രോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

‘ന​​​വ​​​താ​​​പ’ ചു​​​ട്ടു​​​പൊ​​​ള്ളി​​​ക്കു​​​മോ?

ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യെ പൊ​​​ള്ളി​​​ക്കു​​​ന്പോ​​​ൾ ഈ ​​​മാ​​​സം 25 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ‘ന​​​വ​​​താ​​​പ’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ല​​​യ​​​ള​​​വ് വീ​​​ണ്ടും ചു​​​ട്ടു​​​പൊ​​​ള്ളി​​​ക്കുമോ​​​യെ​​​ന്നൊ​​​രു ആശങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.
സൂ​​​ര്യ​​​ൻ രോ​​​ഹി​​​ണി ന​​​ക്ഷ​​​ത്ര​​​ത്തി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​യ ‘ന​​​വ​​​താ​​​പം’ വ​​​ർ​​​ഷ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചൂ​​​ടു​​​ള്ള നാ​​​ളു​​​ക​​​ളാ​​​യാ​​​ണ് ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്കാ​​​ര​​​ങ്ങ​​​ൾ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ‘ന​​​വം’ എ​​​ന്നാ​​​ൽ ഒ​​​ന്പ​​​തെ​​​ന്നും ‘താ​​​പം’ എ​​​ന്നാ​​​ൽ ക​​​ടു​​​ത്ത ചൂ​​​ടു​​​മെ​​​ന്നു​​​മാ​​​ണ് അ​​​ർ​​​ഥം.

മ​​​ണ്‍സൂ​​​ണ്‍ കാ​​​ല​​​ത്തി​​​നു​​​മു​​​ന്പ് ഏ​​​റ്റ​​​വും ചൂ​​​ടു​​​ള്ള ഒ​​​ന്പ​​​ത് ദി​​​ന​​​ങ്ങ​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ടം ഈ ​​​വ​​​ർ​​​ഷം മേ​​​യ് 25 മു​​​ത​​​ൽ ജൂ​​​ണ്‍ ര​​​ണ്ടു വ​​​രെ​​​യാ​​​ണ്. ന​​​വ​​​താ​​​പം എ​​​ത്ര​​​ത്തോ​​​ളം തീ​​​വ്ര​​​മാ​​​യി ജ്വ​​​ലി​​​ക്കു​​​ന്നു​​​വോ അ​​​ത്ര​​​ത്തോ​​​ളം മി​​​ക​​​ച്ച​​​താ​​​യി​​​രി​​​ക്കും തു​​​ട​​​ർ​​​ന്നു​​​ള്ള വ​​​ർ​​​ഷ​​​കാ​​​ല​​​ത്തെ മ​​​ഴ​​​യെ​​​ന്നാ​​​ണു വി​​​ശ്വാ​​​സം.

Latest News

Corehub Up