Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tigers

Thrissur

പു​ലി​ക്ക​ളി: സാ​ന്പ​ത്തി​ക ബാ​ധ്യ​ത രൂ​ക്ഷം, പ​ര​സ്യ പ്ര​ചാ​ര​ണം അ​നി​വാ​ര്യ​മെ​ന്ന്

തൃ​ശൂ​ർ: പു​ലി​ക്ക​ളി​യു​ടെ ക​ന​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി സാ​ന്പ​ത്തി​ക ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ. ഓ​രോ വ​ർ​ഷ​വും നി​യ​മ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കു​ന്ന​തു​മൂ​ലം സം​ഘ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക​ഭാ​രം ഇ​ര​ട്ടി​ച്ചു. പു​ലി​ക്ക​ളി പ്ര​ക​ട​നം മോ​ശ​മാ​കാ​തി​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ അ​തീ​വ ശ്ര​ദ്ധ വേ​ണ​മെ​ന്നും സം​ഘ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 2023 മു​ത​ൽ കോ​ർ​പ​റേ​ഷ​ൻ ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ച​മ​യ​പ്ര​ദ​ർ​ശ​നം, പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഭേ​ദ​പ്പെ​ട്ട സാ​ന്പ​ത്തി​കം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ 2024ൽ ​ഹൈ​ക്കോ​ട​തി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. ഇ​തോ​ടെ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക​സ്ഥി​തി നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞു. പ​ര​സ്യ​പ്ര​ചാ​ര​ണ​വും താ​റു​മാ​റാ​യി.

പു​ലി​ക്ക​ളി​യു​ടെ പ്ര​ചാ​രം വ​ർ​ഷം​തോ​റും വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പു​ലി​ക​ളു​ടെ​യോ, അ​നു​ബ​ന്ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യോ പ്രൗ​ഢി ഒ​ട്ടും ചോ​രാ​തെ കോ​ർ​പ​റേ​ഷ​ൻ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പു​ലി​ക്ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​കു​തി​യോ​ളം സം​ഘ​ങ്ങ​ളും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണ്. അ​യ്യ​ന്തോ​ൾ ദേ​ശം, കാ​നാ​ട്ടു​ക​ര​ദേ​ശം, ശ​ങ്ക​രം​കു​ള​ങ്ങ​ദേ​ശം, ച​ക്കാ​മു​ക്ക് സെ​ന്‍റ​ർ, സീ​താ​റാം​മി​ൽ ദേ​ശം, കു​ട്ടം​കു​ള​ങ്ങ​ര ദേ​ശം, പാ​ട്ടു​രാ​യ്ക്ക​ൽ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക സ​മി​തി, വി​യ്യൂ​ർ യു​വ​ജ​ന​സം​ഘം, വെ​ളി​യ​ന്നൂ​ർ യു​വ​ജ​ന​സം​ഘം തു​ട​ങ്ങി ആ​ദ്യ​മാ​യി പു​ലി​ക്ക​ളി രം​ഗ​ത്തേ​ക്കെ​ത്തു​ന്ന ഒ​ള​രി​ക്ക​ര ദേ​ശ​മ​ട​ക്കം പ​ത്തു സം​ഘ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ രം​ഗ​ത്തു​ള്ള​ത്.

ശ​രീ​ര​ത്തി​ൽ ചാ​യം​പൂ​ശ​ൽ, വാ​ദ്യ​മേ​ള​ങ്ങ​ൾ, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം​കൂ​ടി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഓ​രോ സം​ഘ​ത്തി​നും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത്. സ്പോ​ണ്‍​സ​ർ​മാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ശ്ര​യി​ച്ചാ​ണ് ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​ത്.

Latest News

Corehub Up