Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transported

തണ്ണിമത്തന് അടിയില്‍ ഒളിപ്പിച്ച് ലോറിയിൽ കടത്തിയ സ്ഫോട ശേഖരം പിടികൂടി

പാലക്കാട്: മിനി ലോറിയിൽ തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുകൾ പിടിച്ചെടുത്തു. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.
 
തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറിയിലെ ഉപയോഗത്തിന് ഉള്ളതാണെന്ന് ഇവയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ലോറി തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്. നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തിയാണ് ലോറി വന്നത്.

പതിവ് വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.

Latest News

Corehub Up