Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tunnel

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് ച​മോ​ലി​യി​ല്‍ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. വി​ഷ്ണു​ഗ​ഢ്-​പി​പ്പ​ല്‍​കോ​ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ര​ങ്ക​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. 16 പേ​രെ അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ളും വെ​ള്ള​വും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ട​ണ​ലി​നു​ള്ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യം 22 തൊ​ഴി​ലാ​ളി​ക​ള്‍ തു​ര​ങ്ക​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Kerala

തുരങ്കപാത: പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ല; സതീശനെതിരെ പിണറായി

കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.

പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.

ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്. ‌‌

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Kerala

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചിൽ; വൻ ദുരന്തം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചിലു​ണ്ടാ​യ​ത്.

നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷി​ച്ച​താ​യാ​ണ് വി​വ​രം.

വാ​ഹ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ര​ക്ഷ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി.

ര​ക്ഷ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മേ​പ്പാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച അ​തി​തീ​വ്ര മ​ഴ​യാ​ണ് പെ​യ്ത​ത്.

Kerala

ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി തു​ര​ങ്ക​പാ​ത; പാ​റ തു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പാ​റ തു​ര​ക്ക​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. പാ​റ പൊ​ട്ടി​ക്ക​ലി​ന്‍റെ ആ​ദ്യ സ്ഫോ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​മ​റി​പ്പു​ഴ​യി​ലാ​ണ് ച​ട​ങ്ങ്. താ​മ​ര​ശേ​രി ചു​ര​ത്തി​ന് ബ​ദ​ലാ​യി കോ​ഴി​ക്കോ​ടി​നെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ആ​ന​യ്ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യ്ക്ക് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്റ്റേ​ജ് 2 ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​ത്.

2025 ആ​ഗ​സ്റ്റ് 31ന് ​ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​പാ​ത​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രാ​നി​രി​ക്കെ​യാ​ണ് പാ​റ പൊ​ട്ടി​ക്ക​ലും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് എ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആ​ന​യ്ക്കാം​പൊ​യി​ൽ ക​ള്ളാ​ടി മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫൈ​ന​ൽ ക്ലി​യ​റ​ൻ​സാ​ണ് ല​ഭി​ച്ച​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എ​ന്ന പേ​രി​ല്‍ പ്രോ​ജ​ക്ട് ലോ​ഞ്ചിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണ​ത്തി​നു​ള​ള ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യ​ത്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ തു​ര​ങ്ക​പാ​ത പ​ദ്ധ​തി​യു​ടെ സ​ര്‍​വേ ന​ട​ത്താ​ൻ ര​ണ്ട് കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി മു​ന്നോ​ട്ട് പോ​യി​ല്ല. 2016ല്‍ ​ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ച്ചു.

Kerala

ബന്ദിപ്പുര വനമേഖലയില്‍ തുരങ്കപാത സാധ്യതാ പഠനം; പ്രതീക്ഷയോടെ വയനാട്

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പര വനമേഖലയില്‍ തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യതാപഠനം നടത്താനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം വയനാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായി. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ ദേശീയപാതയിലെ ഗതാഗത നിരോധനം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാകും.

ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെ നിലവിലുള്ള യാത്രാനിരോധനം ഒഴിവാക്കുകയാണ് കേന്ദ്ര മന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ള തുരങ്കപാത പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വനപ്രദേശത്ത് തുരങ്കപാത നിര്‍മിക്കുന്നതിലൂടെ വന്യജീവികള്‍ക്ക് ശല്യമുണ്ടാകാതെ 24 മണിക്കൂറും യാത്ര സാധ്യമാക്കാമോ എന്നതാണ് സാധ്യതാ പഠനത്തിലൂടെ പരിശോധിക്കുന്നത്.

നേരത്തേ ആറുവരി തുരങ്കപാത നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്‍റെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുള്ള പുതിയ രൂപകല്‍പ്പനയാണ് കേന്ദ്ര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിഗണിക്കുക.

തുരങ്കപാത പദ്ധതിക്കുവേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.

Kerala

ദേശീയപാതയിലെ ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത: സാധ്യത പഠിക്കാന്‍ വര്‍ക്കിംഗ് ഗ്രൂപ്പ്

കൽപ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യത പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.

പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.

ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.

കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്‌കീമില്‍ അംഗീകാരം.

താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്‍കി.

2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.

Kerala

വ​യ​നാ​ട് തു​ര​ങ്ക പാ​ത; നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു വീ​ഴ്ച​യു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ അ​നു​മ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​തെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ര പാ​ത​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Latest News

Corehub Up