Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Utterpradesh

നി​യ​മ​വി​രു​ദ്ധ ത​ട​ങ്ക​ൽ; യു​പി സ​ർ​ക്കാ​രി​ന് പത്തു ല​ക്ഷം പി​ഴ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി പ​ത്തു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

2024ലെ ​സം​ഭ​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ല്ല അ​ഫ്രോ​സ് എ​ന്ന​യാ​ളെ ത​ട​ങ്ക​ലി​ലാ​ക്കി​യ യു​പി സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

പൊ​​ലി​​സ് ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രി​​ക്കെ പ്ര​​തി ന​​ല്‍​കി​​യ കു​​റ്റ​​സ​​മ്മ​​ത​മൊ​​ഴി​​യെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ല്‍ പാ​​ടി​​ല്ലെ​​ന്നും അ​​നു​​ബ​​ന്ധ​​മാ​​യ മ​​റ്റു സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍​കൂടി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ ദി​​പാ​​ങ്ക​​ർ ദ​​ത്ത, ഷീ​​ൽ നാ​​ഗു എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി.

ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ ശ​​രി​​വ​​ച്ച അ​​ല​​ഹബാ​​ദ് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​ക്കൊ​​ണ്ടാ​​ണ് സു​​പ്രീം​​കോ​​ട​​തി ന​​ട​​പ​​ടി. 2024 ന​​വം​​ബ​​റി​​ലെ സ​​ർ​​വേ​​യ്ക്കി​​ടെ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ഫ്‌​​റോ​​സി​​നെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​യ​​ത്.

Kerala

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; രാ​ജ്യ​വ്യാ​പ​ക ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: യു​പി നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ രാ​ജ്യ​വ്യാ​പ​ക ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ലാ​യി. വൈ​ത്തി​രി ചു​ണ്ടേ​ല്‍ ക​രി​ങ്ങാ​ട്ടി​മ്മേ​ല്‍ വീ​ട്ടി​ല്‍ എ​സ്. വി​ഷ്ണു (27)ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണ്‍​ലൈ​നാ​യി പാ​ര്‍​ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് പി​ടി​യി​ലാ​യ പ്ര​തി​യെ​ന്ന് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റി​യി​ച്ചു.

നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 401,117 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഏ​കോ​പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി നേ​ര​ത്തെ​യും ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​രു​ള്‍​പ്പെ​ട്ട വൈ​ത്തി​രി കു​ഴ​ല്‍​പ​ണ കേ​സി​ലും വി​ഷ്ണു പ്ര​തി​യാ​ണ്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

National

യു​പി​യി​ൽ കൃ​ഷി​യി​ട​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി

മീ​റ​റ്റ്: യു​പി മീ​റ​റ്റി​ൽ യു​വാ​വി​നെ വെ​ടി​യു​തി​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി. കൊ​ല്ല​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ ഭാ​ര്യ​യും കാ​മു​ക​ൻ അ​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ജ​യ്‌​യും രാ​ഹു​ലി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ദേ​ഹ​ത്ത് മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം കൃ​ഷി​യി​ട​ത്ത് കാ​ണ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്പോ​ൾ അ​ഞ്ജ​ലി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ്‌​യു​മാ​യു​ള്ള യു​വ​തി​യു​ടെ ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ജ​യ് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

 

 

 

 

Latest News

Corehub Up