Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadanappally

വാ​ടാ​ന​പ്പ​ള്ളി കി​റ്റ് വി​വാ​ദം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി കി​റ്റ് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി. കി​റ്റി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യ ആ​ളെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കാ​ൻ ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. വാ​ടാ​ന​പ്പ​ള്ളി​യി​ലെ ചാ​മ്പ്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ബി​ജെ​പി വി​ത​ര​ണ​ത്തി​നാ​യി കി​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

കി​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഗോ​ഡൗ​ണി​ന്‍റെ മു​ക​ളി​ലെ മു​റി​യി​ൽ ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​നെ​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. അ​തേ​സ​മ​യം കി​റ്റു​ക​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് സ​തീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും ചാ​മ്പ്യ​ന്‍​സ് ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ സു​ഭാ​ഷ് പ​റ​ഞ്ഞു.

സ​തീ​ഷ് ഏ​ത് പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്ന് അ​റി​യി​ല്ല. കി​റ്റു​ക​ള്‍ ത​യാ​റാ​ക്കി തു​ട​ങ്ങു​മ്പോ​ഴാ​ണ് പ്ര​ശ്‌​നം ഉ​ണ്ടാ​യ​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ലു​ള്ള പി​ആ​ർ ഏ​ജ​ൻ​സി​യാ​ണ് കി​റ്റി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും കി​റ്റി​ന് പു​റ​മേ സാ​രി, പ​ണം എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.

സാ​രി വി​ത​ര​ണ​ത്തി​ന് പേ​രു​ക​ൾ ചോ​ദി​ച്ച് വോ​യി​സ് മെ​സേ​ജു​ക​ൾ വി​വി​ധ ബി​ജെ​പി ഗ്രൂ​പ്പു​ക​ളി​ൽ വ​ന്നി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ൽ കാ​ണു​ന്ന​ത് ഇ​വി​ടെ കാ​ണു​മ്പോ​ൾ ഞെ​ട്ടി​പ്പോ​കു​ന്നു​വെ​ന്നും കി​റ്റി​ന് പി​ന്നി​ലു​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up