Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Babu

ക​പ്പ​ടി​ച്ചോ പാ​പ്പ​നും പി​ള്ളേ​രും?; ആ​ട് 3 ഗം​ഭീ​ര​മെ​ന്ന് പ്രേ​ക്ഷ​ക​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ജ​യ​സൂ​ര്യ ചി​ത്രം ആ​ട് 3 യു​ടെ ആ​ദ്യ ഷോ ​അ​വ​സാ​നി​ച്ചു. ചി​ത്രം ഗം​ഭീ​ര​മെ​ന്നാ​ണ് ക​ണ്ടി​റ​ങ്ങി​യ പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

പാ​പ്പ​നും പി​ള്ളേ​രും ക​പ്പ​ടി​ച്ചു എ​ന്നാ​ണ് ആ​ദ്യ വി​ല​യി​രു​ത്ത​ൽ. ആ​ദ്യ ഭാ​ഗ​ങ്ങ​ളി​ലെ ത​മാ​ശ അ​തേ നി​ല​വാ​ര​ത്തി​ൽ തു​ട​രാ​ൻ ആ​ട് 3യ്ക്കും ​സാ​ധി​ച്ചി​ട്ടു​ണ്ട്.

ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ കാ​ത്തെ​ന്നും ത​മാ​ശ​ക​ളി​ലൂ​ടെ തു​ട​ങ്ങി വി​ന്‍റെ​ജ് ട്രാ​ക്കി​ലേ​ക്ക് ക​ഥ മാ​റു​ന്ന​തോ​ടെ വ​ൻ സ​ർ​പ്രൈ​സ് ആ​ണ് കാ​ത്തു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.

മു​ഴു​നീ​ള കോ​മ​ഡി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​മെ​ന്ന് പ്രേ​ക്ഷ​ക​ർ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ഷാ​ജി പാ​പ്പ​നാ​യി ജ​യ​സൂ​ര്യ പ​തി​വ് ഫോ​മി​ലെ​ത്തി​യ​പ്പോ​ൾ വി​നാ​യ​ക​നും ധ​ർ​മ​ജ​നും വേ​റെ റേ​ഞ്ച് പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. 

വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ൻ കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​ണ് "ആ​ട് 3 പാ​ർ​ട്ട് 1: വ​ൺ ലാ​സ്റ്റ് റൈ​ഡ്". മ​ല​യാ​ള​ത്തി​ലെ ഓ​ൾ ടൈം ​ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ 2018 , അ​മ്പ​തു കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ച്ച മാ​ളി​ക​പ്പു​റം, രേ​ഖാ​ചി​ത്രം തു​ട​ങ്ങി​യ​വ​യും നി​ർ​മ്മി​ച്ചി​ട്ടു​ള്ള കാ​വ്യാ ഫി​ലിം ക​മ്പ​നി ആ​ട് ഫ്രാ​ൻ​ഞ്ചൈ​സി​ലേ​ക്കു ക​ട​ന്നു​വ​ന്ന​തോ​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​ക​ൾ ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 22 ചി​ത്ര​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് നി​ർ​മി​ച്ച ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ 23-ാമ​ത്തെ ചി​ത്ര​മാ​ണ് ആ​ട് 3.

Latest News

Corehub Up