x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​ലു​ക്കി​ൽ ജ​യ​സൂ​ര്യ; പാ​പ്പ​ൻ ഇ​ത്ത​വ​ണ​യും ചി​രി​പ്പി​ക്കു​മോ?; ആ​ട് 3 ട്രെ​യി​ല​ർ  


Published: March 2, 2026 08:12 AM IST | Updated: March 2, 2026 08:13 AM IST

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് 3 പാ​ർ​ട്ട് 1 ; വ​ൺ ലാ​സ്റ്റ് റൈ​ഡ് എ​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. ര​ണ്ട് കാ​ല​ത്താ​യി ന​ട​ക്കു​ന്ന ക​ഥ​യു​ടെ കൗ​തു​കം ട്രെ​യി​ല​ർ ത​രു​ന്നു​ണ്ട്.

വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, ശ്രീ ​വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ൻ കോ​മ​ഡി ഫാ​ൻ്റ​സി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

2026 മാ​ർ​ച്ച് 19 ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ഏ​റ്റ​വു​മ​ധി​കം കാ​ത്തി​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സ് ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ചി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കൊ​പ്പം ഫാ​ന്‍റ​സി ഘ​ട​ക​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഇ​ത്ത​വ​ണ ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്.

വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​തെ​ന്നും ട്രെ​യി​ല​ർ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ആ​ട് 3 ഒ​രു​ങ്ങു​ന്ന​ത്. 

ഫ്രൈ​ഡേ ഫി​ലിം ഹൌ​സ്, കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​ണ് ആ​ട് 3 പാ​ർ​ട്ട് 1 ; വ​ൺ ലാ​സ്റ്റ് റൈ​ഡ്.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു, നോ​ബി, നി​ർ​മ്മ​ൽ പാ​ലാ​ഴി, സൈ​ജു കു​റു​പ്പ്, ഹ​രി​കൃ​ഷ്ണ​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, സ​ണ്ണി വെ​യ്ൻ, സു​ധി കോ​പ്പ, ബി​ജു കു​ട്ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. 

ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​ക്ക് ശേ​ഷം എ​ത്തു​ന്ന ഈ ​മൂ​ന്നാം ഭാ​ഗം വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​രാ​യ, അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ മൂ​ന്നാം ഭാ​ഗ​ത്തി​ലൂ​ടെ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്നു​ണ്ട്. ആ​ട് 3 പാ​ർ​ട്ട് 1 ; വ​ൺ ലാ​സ്റ്റ് റൈ​ഡ് എ​ന്ന ടൈ​റ്റി​ൽ ടാ​ഗ് ലൈ​ൻ, ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തി​ന് ഇ​നി ഒ​രു പാ​ർ​ട്ട് കൂ​ടെ ഉ​ണ്ടാ​കും എ​ന്ന സൂ​ച​ന​യും പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. 

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - വി​ന​യ് ബാ​ബു,  ഛായാ​ഗ്ര​ഹ​ണം - അ​ഖി​ൽ ജോ​ർ​ജ്ജ്,  മ്യൂ​സി​ക്, ഒ​റി​ജി​ന​ൽ തീം - ​ഷാ​ൻ റ​ഹ്മാ​ൻ, പ​ശ്‌​ചാ​ത്ത​ല സം​ഗീ​തം, ന്യൂ ​തീം- ഡോ​ൺ വി​ൻ​സെ​ന്റ്,  എ​ഡി​റ്റ​ർ - ലി​ജോ പോ​ൾ,  ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ -ഗോ​പ​കു​മാ​ർ ജി ​കെ,  പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷി​ബു ജി ​സു​ശീ​ല​ൻ,  പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​നീ​സ് നാ​ടോ​ടി,  മേ​ക്ക​പ്പ്- റോ​ണെ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സ്റ്റെ​ഫി സേ​വ്യ​ർ,  ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ- വി​ഷ്ണു ഭ​ര​ത​ൻ,  വി​എ​ഫ്എ​ക്സ് ഡ​യ​റ​ക്ട​ർ - ജി​ഷ്ണു ആ​ർ ദേ​വ്, സൗ​ണ്ട് ഡി​സൈ​ൻ-  കി​ഷ​ൻ മോ​ഹ​ൻ (സ​പ്ത റെ​ക്കോ​ർ​ഡ്‌​സ്), വ​രി​ക​ൾ- മ​നു മ​ൻ​ജി​ത്, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ​സ്: പ്രേം​നാ​ഥ്, റോ​ബി​ൻ വ​ര്ഗീ​സ്, ഡി​ഐ ഹ്യൂ​സ് & ടോ​ൺ​സ് ക​ള​ർ ഹ​ബ് ക​ള​റി​സ്റ്റ്- ഷ​ൺ​മു​ഖ​പാ​ണ്ഡ്യ​ൻ എം, ​സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി - വി​ഷ്ണു എ​സ് രാ​ജ​ൻ, ടൈ​റ്റി​ൽ ഡി​സൈ​ൻ​സ് - കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ്- വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : Aadu 3 Jayasurya Midhun Manuel Vijay Babu Venu Kunnappilly

Recent News

Corehub Up