Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinodini

സ​​​തീ​​​ശ​​​ൻ അ​​​ങ്കി​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി... മ​ധു​രം പ​ങ്കി​ട്ട് വി​നോ​ദി​നി

പ​​​ല്ല​​​ശ​​​ന (പാ​​​ല​​​ക്കാ​​​ട്): ജീ​​​വി​​​ത​​​ത്തി​​​ൽ ക​​​രു​​​ത​​​ലും കൈ​​​ത്താ​​​ങ്ങു​​​മാ​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ങ്കി​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷം വി​​​നോ​​​ദി​​​നി മ​​​ധു​​​രം വി​​​ത​​​ര​​​ണം​​​ചെ​​​യ്തു പ​​​ങ്കി​​​ട്ടു.

ചി​​​കി​​​ത്സ​​പ്പി​​​ഴ​​​വി​​​നെ​​​തു​​​ട​​​ർ​​​ന്ന് വ​​​ല​​​തു​​​കൈ മു​​​റി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്ന ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​കാ​​​രി വി​​​നോ​​​ദി​​​നി​​​ക്ക് കൃ​​​ത്രി​​​മ​​​ക്കൈ വ​​​ച്ച​​​തു സ​​​തീ​​​ശ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​നി​​​ക്കാ​​​യി സ്വ​​​പ്ന​​​ഭ​​​വ​​​നം ഒ​​​രു​​​ങ്ങാ​​​ൻ പോ​​​കു​​​ന്ന പ​​​ല്ലാ​​​വൂ​​​ർ ജം​​​ഗ്ഷ​​​നി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളോ​​​ടും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു​​​മൊ​​​പ്പ​​​മാ​​​ണു വി​​​നോ​​​ദി​​​നി ആ​​​ഹ്ലാ​​​ദം പ​​​ങ്കി​​​ട്ട​​​ത്.

ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​നോ​​​ദി​​​നി​​​യു​​​ടെ അ​​മ്മ പ്ര​​​സീ​​​ദ വി​​​കാ​​​ര​​​ഭ​​​രി​​​ത​​​യാ​​​യി: “നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്‍റെ മ​​​ക​​​ൾ​​​ക്കു കൃ​​​ത്രി​​​മക്കൈ ന​​​ൽ​​​കി പു​​​തു​​​ജീ​​​വ​​​ൻ ന​​​ൽ​​​കി​​​യ​​​തു ജീ​​​വി​​​തം മു​​​ഴു​​​വ​​​ൻ ഓ​​​ർ​​​മി​​​ക്കും. സ​​​തീ​​​ശ​​​ൻ​​​സാ​​​ർ എ​​നി​​​ക്കു താ​​​ങ്ങാ​​​യി എ​​​ത്തി​​​യ​​​തി​​​നു വ​​​ലി​​​യ ന​​​ന്ദി​​​യു​​​ണ്ട്.’’

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നു പ​​​ല്ലാ​​​വൂ​​​ർ, പ​​​ല്ല​​​ശ​​​ന മ​​​ണ്ഡ​​​ലം കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. രാ​​​മ​​​നാ​​​ഥ​​​ൻ, കെ.​​​പി. പ്ര​​​ഭാ​​​ക​​​ര​​​ൻ, മു​​​ൻ ഡി​​​സി​​​സി അം​​​ഗം ദാ​​​സ് പ​​​ല്ലാ​​​വൂ​​​ർ, മ​​​നോ​​​ജ് പ​​​ല്ലാ​​​വൂ​​​ർ, കു​​​മാ​​​ര​​​ൻ പ​​​ല്ലാ​​​വൂ​​​ർ, ഡി. ​​​വി​​​ഷ്‌​​​ണു​​​പ്ര​​​സാ​​​ദ്, എ​​​സ്. പ്ര​​​വീ​​​ൺ എ​​​ന്നി​​​വ​​​രും വി​​​നോ​​​ദി​​​നി​​​യു​​​ടെ സ​​​ന്തോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up