Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa

Europe

ഇ​ന്ത്യ​ക്കാ​ർ​ക്ക് ജ​ർ​മ​നി വ​ഴി ട്രാ​ൻ​സി​റ്റ് വീ​സ​യി​ല്ലാ​തെ യാ​ത്ര; 90 യൂ​റോ വ​രെ ലാ​ഭം

ബെ​ർ​ലി​ൻ: മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ണ​ക്റ്റിം​ഗ് വി​മാ​ന​യാ​ത്ര​ക​ൾ​ക്കാ​യി ജ​ർ​മ​നി വ​ഴി യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​നി എ​യ​ർ​പോ​ർ​ട്ട് ട്രാ​ൻ​സി​റ്റ് വീ​സ (Airport Transit Visa/Type A Schengen Visa) ആ​വ​ശ്യ​മി​ല്ല.

ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം ജൂ​ൺ മൂ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഈ ​മാ​റ്റ​ത്തോ​ടെ ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ട്രാ​ൻ​സി​റ്റ് വീ​സ ഫീ​സി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​രു​ന്ന ഏ​ക​ദേ​ശം 90 യൂ​റോ (ഏ​ക​ദേ​ശം ₹8,500) വ​രെ ലാ​ഭി​ക്കാ​നാ​കും.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വീ​സ ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​തി​ന് മു​മ്പ് ഫ്രാ​ൻ​സും ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ​മാ​ന ട്രാ​ൻ​സി​റ്റ് വീ​സ നി​ബ​ന്ധ​ന​ക​ൾ ഇ​ള​വു​ന​ൽ​കി​യി​രു​ന്നു.

ലു​ഫ്താ​ൻ​സ​യും എ​യ​ർ ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് യു​കെ, അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ക​ണ​ക്റ്റിം​ഗ് ടി​ക്ക​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

ട്രാ​ൻ​സി​റ്റ് വീ​സ ഇ​ള​വ് ല​ഭി​ക്കാ​ൻ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ

ജ​ർ​മ​ൻ അ​ധി​കൃ​ത​ർ ചി​ല നി​ർ​ണാ​യ​ക നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഇ​വ പാ​ലി​ക്കാ​ത്ത പ​ക്ഷം യാ​ത്ര ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​ദ്യ​മാ​യി, യാ​ത്ര​യു​ടെ അ​ന്തി​മ ല​ക്ഷ്യ​സ്ഥാ​നം ഷെ​ൻ​ഗ​ൻ മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​മാ​ക​ണം. ഇ​ന്ത്യ​യി​ൽ നി​ന്ന് ജ​ർ​മ​നി വ​ഴി യു​കെ, അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി​യ നോ​ൺ-​ഷെ​ൻ​ഗ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഇ​ള​വ് ല​ഭി​ക്കു​ക.

അ​തേ​സ​മ​യം, ജ​ർ​മ​നി​യി​ൽ നി​ന്ന് ഫ്രാ​ൻ​സ്, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്സ് തു​ട​ങ്ങി​യ മ​റ്റ് ഷെ​ൻ​ഗ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് സാ​ധാ​ര​ണ ഷെ​ൻ​ഗ​ൻ വീ​സ നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

കൂ​ടാ​തെ, ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ട്രാ​ൻ​സി​റ്റ് സ​മ​യം 24 മ​ണി​ക്കൂ​റി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. യാ​ത്ര​ക്കാ​ർ അ​ന്താ​രാ​ഷ്ട്ര ട്രാ​ൻ​സി​റ്റ് സോ​ണി​ന് പു​റ​ത്തേ​ക്ക് പോ​കാ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ല.

വീ​സ​യി​ല്ലാ​ത്ത ട്രാ​ൻ​സി​റ്റ് അ​നു​വ​ദി​ക്കു​ന്ന അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

ജ​ർ​മ​നി​യി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്ട്ര ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം ല​ഭ്യ​മ​ല്ല. താ​ഴെ പ​റ​യു​ന്ന അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​കു​ന്ന​ത്.

  • ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ളം - 24 മ​ണി​ക്കൂ​റും ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം
  • മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ളം - 24 മ​ണി​ക്കൂ​റും ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം
  • ബെ​ർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ളം - 24 മ​ണി​ക്കൂ​റും ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം
  • ഡ്യൂ​സ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ളം - രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ
  • ഹാം​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ളം - പു​ല​ർ​ച്ചെ 4.30 മു​ത​ൽ രാ​ത്രി 11.30 വ​രെ

ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, ഹാം​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ ക​ണ​ക്റ്റിം​ഗ് വി​മാ​ന​ങ്ങ​ളു​ള്ള​വ​ർ യാ​ത്ര​യ്ക്ക് മു​മ്പ് ബ​ന്ധ​പ്പെ​ട്ട വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു.

നി​ല​വി​ൽ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ, ഇ​റാ​ഖ്, നൈ​ജീ​രി​യ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള 19 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ട്രാ​ൻ​സി​റ്റ് വീ​സ നി​ർ​ബ​ന്ധ​മാ​ണ്.

ഇ​ന്ത്യ​യെ ഈ ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് പു​തി​യ വീ​സ ച​ട്ട​ങ്ങ​ൾ

ഇ​ന്ത്യ​യി​ൽ തു​ട​ർ​ച്ച​യാ​യി 180 ദി​വ​സ​ത്തി​ല​ധി​കം താ​മ​സി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കു​ള്ള വി​സ നി​യ​മ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ ച​ട്ട​പ്ര​കാ​രം, 180 ദി​വ​സ​ത്തി​ല​ധി​കം ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റു​മാ​സ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് 14 ദി​വ​സം മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​നി വീ​സ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കു​ക​യു​ള്ളൂ. ഓ​രോ പ്ര​വേ​ശ​ന​ത്തി​ലും പ​ര​മാ​വ​ധി 180 ദി​വ​സ​ത്തെ താ​മ​സാ​നു​മ​തി​യു​ള്ള വീ​സ കൈ​വ​ശ​മു​ള്ള​വ​ർ ഈ ​വ്യ​വ​സ്ഥ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.

വി​ദേ​ശ പൗ​ര​ത്വ​മു​ള്ള മാ​താ​പി​താ​ക്ക​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​ള​വ്

മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ വി​ദേ​ശ പൗ​ര​നാ​യ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച മു​ൻ​കാ​ല ച​ട്ട​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മു​ൻ​പ്, അ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ൾ ജ​നി​ച്ച് 30 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ച​ട്ട​പ്ര​കാ​രം, മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്നും ആ ​വ്യ​ക്തി ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും ആ​യാ​ൽ ഈ ​നി​ർ​ബ​ന്ധം ബാ​ധ​ക​മാ​കി​ല്ല.

എ​ന്നാ​ൽ, കു​ട്ടി ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്തോ മ​റ്റേ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ലോ വി​ദേ​ശ രാ​ജ്യ​ത്തി​ന്‍റെ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​തു​സം​ബ​ന്ധി​ച്ച വി​വ​രം മാ​താ​പി​താ​ക്ക​ൾ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്ട്രാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് പു​തി​യ ച​ട്ടം വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

വീസ ല​ഭി​ച്ചി​ല്ല, പ​ല​സ്തീ​ൻ നാ​ട​കം മാ​റ്റി​വ​ച്ചു

തൃ​​​ശൂ​​​ർ: രാ​​​ജ്യാ​​​ന്ത​​​ര നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ലെ വി​​​ദേ​​​ശ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ‘ദ ​​​ലാ​​​സ്റ്റ് പ്ലേ ​​​ഇ​​​ൻ ഗാ​​​സ’ എ​​​ന്ന നാ​​​ട​​​കം അ​​​ര​​​ങ്ങി​​​ലെ​​​ത്തി​​​യി​​​ല്ല. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വീ​​​സ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് നാ​​​ട​​​കം മാ​​​റ്റി​​​വ​​​ച്ചു.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ക്ലി​​​യ​​​റ​​​ൻ​​​സ് വ​​​രെ ലഭിച്ചെങ്കി​​​ലും വീ​​​സ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് സം​​​ഗീ​​​തനാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി പ​​​റ​​​ഞ്ഞു. പ​​​ല​​​സ്തീ​​​നി​​​ലെ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് നാ​​​ട​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റെ 60 മി​​​നി​​​റ്റു​​​ള്ള ഈ ​​​അ​​​റ​​​ബി​​​ക് നാ​​​ട​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ഇ​​​ന്ന​​​ലെ​​​യാ​​​ണ് ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

യു​​​ദ്ധ​​​ക്കെ​​​ടു​​​തി​​​ക​​​ൾ​​​ക്കു​​​മു​​​ന്പ് ഗാ​​​സ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വ​​​സാ​​​ന​​​നാ​​​ട​​​ക​​​മാ​​​ണി​​​ത്. ഗാ​​​സ​​​യി​​​ലെ സാം​​​സ്കാ​​​രി​​​ക​​​ഹ​​​ത്യ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​തി​​​രോ​​​ധ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് നാ​​​ട​​​കം അ​​​ര​​​ങ്ങി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷ​​​വും പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല ഇ​​​സ്രേലി നാ​​​ട​​​ക​​​സം​​​ഘ​​​ത്തി​​​നു വീ​​​സ ല​​​ഭി​​​ക്കുന്നതിൽ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ടി​​​രു​​​ന്നു.

നാ​​​ട​​​കോ​​​ത്സ​​​വം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​ മു​​​ന്പാ​​​യി ഈ ​​​സം​​​ഘ​​​ത്തെ ഇ​​​വി​​​ടെ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി അ​​​റി​​​യി​​​ച്ചു.

International

എ​ച്ച്1 ബി ​വി​സ; അ​ഭി​മു​ഖ​ങ്ങ​ൾ റ​ദ്ദാ​ക്കി യു​എ​സ് സ​ർ​ക്കാ​ർ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഡി​സം​ബ​ർ 15 മു​ത​ൽ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്1 ബി ​വി​സ അ​ഭി​മു​ഖ​ങ്ങ​ൾ യു​എ​സ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. യു​എ​സി​ന്‍റെ ന​ട​പ​ടി​യി​ൽ ഇ​ന്ത്യ ആ​ശ​ങ്ക അ​റി​യി​ച്ചു.

2026 മേ​യ് വ​രെ ഇ​ത്ത​രം അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി​വ​ച്ചി​ട്ടു​ണ്ടെ​ന്നും പു​ന​ക്ര​മീ​ക​രി​ച്ച അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ​നി​ന്ന് സ​ർ​ക്കാ​രി​ന് നി​വേ​ദ​ന​ങ്ങ​ൾ ല​ഭി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ശ്ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും യു​എ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ആ ​രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര മേ​ഖ​ല​യി​ലാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ എ​ച്ച്1 ബി ​വ​ർ​ക്ക് വി​സ​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ ഫീ​സ് ഒ​രു​ല​ക്ഷം ഡോ​ള​ളാ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

NRI

സു​ര​ക്ഷാ അ​വ​ലോ​ക​നം ക​ടു​പ്പി​ച്ചു: യു​എ​സ് റ​ദ്ദാ​ക്കി​യ​ത് 85,000 യു​എ​സ് വീ​സ​ക​ൾ

വാ​ഷിംഗ്ടൺ ഡി​സി: വി​ദേ​ശ പൗ​ര​ന്മാ​രു​ടെ രാ​ജ്യ​പ്ര​വേ​ശ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി, യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ വ​ർ​ഷം വീ​സ​ക​ൾ റ​ദ്ദാ​ക്കി. മൊ​ത്തം 85,000 വീ​സ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തി​ൽ റെ​ക്കോ​ർ​ഡി​ട്ട​ത്. ഇ​തി​ൽ 8,000ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി വീ​സ​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു, ഇ​ത് 2024ൽ ​റ​ദ്ദാ​ക്കി​യ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്ന​ത് ന​ട​പ​ടി​യു​ടെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്നു.

പൊ​തു​സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വീ​സ റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി​യ​ത്. റ​ദ്ദാ​ക്ക​ലു​ക​ളി​ൽ പ​കു​തി​യോ​ളം കേ​സു​ക​ളും പൊ​തു​സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ഒ​രു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ (DUIs), ആ​ക്ര​മ​ണം, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ വീ​സ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും റ​ദ്ദാ​ക്കി​യ​ത്. റ​ദ്ദാ​ക്ക​പ്പെ​ട്ട വീ​സ​ക​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടേ​ത് എ​ത്ര​യാ​ണെ​ന്ന് നി​ല​വി​ൽ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, റ​ദ്ദാ​ക്കി​യ വീ​സി​റ്റ​ർ, വി​ദ്യാ​ർ​ഥി വീ​സ​ക​ളു​ടെ എ​ണ്ണം കാ​ര്യ​മാ​യേ​ക്കാം എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

വീ​സ റ​ദ്ദാ​ക്ക​ലി​ന് പു​റ​മെ, മ​റ്റ് സു​ര​ക്ഷാ, കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളും ട്രം​പ് ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സി​ലെ സം​ര​ക്ഷി​ത സം​സാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ന്ധ​സെ​ൻ​സ​ർ​ഷി​പ്പ് ന​ട​ത്തു​ക​യോ അ​തി​ന് ശ്ര​മി​ക്കു​ക​യോ ചെ​യ്ത’ അ​പേ​ക്ഷ​ക​രെ ത​ള്ളി​ക്ക​ള​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള 19 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.​നൈ​ജീ​രി​യ​യി​ലെ ക്രി​സ്ത്യ​ൻ വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കു​ള്ള​വ​ർ​ക്കെ​തി​രെ പു​തി​യ വീ​സ നി​യ​ന്ത്ര​ണ ന​യം പ്ര​ഖ്യാ​പി​ച്ചു.

ക​ള്ള​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ളു​മാ​യി ചേ​ർ​ന്ന് കു​ടി​യേ​റ്റ​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന് ആ​റ് മെ​ക്സി​ക്ക​ൻ ഏ​വി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി വീ​സ റ​ദ്ദാ​ക്കി.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശോ​ധ​ന ഒ​റ്റ​ത്ത​വ​ണ​യു​ള്ള പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന​യാ​യി​രി​ക്കി​ല്ലെ​ന്നും, ഇ​ത് ഒ​രു തു​ട​ർ പ്ര​ക്രി​യ​യാ​യി​രി​ക്കു​മെ​ന്നും ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. യു​എ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ഓ​രോ വി​ദേ​ശ പൗ​ര​ന്റെ​യും പ​ശ്ചാ​ത്ത​ലം അ​തീ​വ ശ്ര​ദ്ധ​യോ​ടെ വി​ല​യി​രു​ത്താ​നാ​ണ് പു​തി​യ നീ​ക്കം.

Latest News

Corehub Up